തിരുവനന്തപുരം: മദ്യലഹരിയിൽ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും ഇവർ നിർത്തിയില്ല. പിന്നീട് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മൂന്ന് പേരും കോട്ടയം സ്വദേശികളാണ്.
സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും യുവാക്കൾ പറഞ്ഞു. കോട്ടയത്ത് നിന്നുള്ള യുവാക്കൾ കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു.
SUMMARY: Youth arrested for driving drunk to Secretariat
















