അച്ഛനെ പോലെ മകനും കൊല്ലപ്പെടും; ബാബ സിദ്ദിഖിയുടെ മകന് നേരെ വധഭീഷണി

മുംബൈ: കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിക്ക് നേരെ വധഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശമെത്തിയത്. സംഭവത്തില്‍ ബാന്ദ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛന്‍ കൊല്ലപ്പെട്ടതുപോലെ തന്നെ മകനും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയിൽ സന്ദേശത്തിലുണ്ട്.

10 കോടി രൂപ ആവശ്യപ്പെട്ടതായും മുംബൈ പോലീസ് പറയുന്നു. സീഷാന്‍ സിദ്ദിഖിയുടെ പരാതിക്ക് പിന്നാലെ പോലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ കുടംബം അസ്വസ്ഥരാണെന്നും സീഷാന്‍ പറഞ്ഞു. എൻസിപി നേതാവായിരുന്ന ബാബ സിദ്ദിഖി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വെടിയേറ്റ് മരിച്ചത്. ഓട്ടോറിക്ഷയിൽ വന്ന അക്രമികൾ അദ്ദേഹത്തിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബ സിദ്ദിഖിയെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

TAGS: NATIONAL | DEATH THREAT
SUMMARY: Baba Siddique’s son gets threat with rs10 cr demand

Hot this week

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

കെഎസ്‌ആര്‍ടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍...

മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു...

ബംഗാളിൽ മലയാളിയെ കള്ളനെന്ന് സംശയിച്ച് കൂട്ടം ചേർന്ന് മർദ്ദിച്ച് കൊന്നു; 7 പേര്‍ അറസ്റ്റില്‍

കൊൽക്കത്ത: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...

ആശ്വാസം, ഇനി സമാധാനകാലം; ഇറാൻ – യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്, സ്ഥിരീകരിച്ച് ഇറാനും

ബേൺ: ലോകത്തിന് ഇതാ ഒരു ആശ്വാസവാര്‍ത്ത. അമേരിക്ക–ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച്...

ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് അഭ്യുഹം; പാളത്തിലേക്കിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിനിടിച്ചു- നാല് മരണം

മധ്യപ്രദേശ്:  ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന അഭ്യുഹത്തെ തുടർന്ന് പാളത്തിലേക്ക് ചാടിയ നാല് യാത്രക്കാർ...

കേരളസമാജം കർണാടക ഫുട്ബോൾ ടൂർണമെന്റ് 

ബെംഗളൂരു: കേരളസമാജം കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റ് യെലഹങ്ക...

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബസംഗമം

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗം വാര്‍ഷിക കുടുംബസംഗമം...

Related Articles

Popular Categories