എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം; വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് ചുമതല

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെ ഉടന്‍ തീരുമാനിക്കുമെന്നാണ് വിവരം. അന്വേഷണ സംഘത്തില്‍ എഡിജിപിയേക്കാള്‍ ഉയര്‍ന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മാത്രമാണുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് ഇന്ന് വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് കൈമാറുമെന്നാണ് വിവരം.

പി.വി അൻവർ എം.എൽ.എ നൽകിയ പരാതിയിലുൾപ്പെട്ട സാമ്പത്തിക ആരോപണങ്ങൾ തന്റെ സംഘത്തിന് അന്വേഷിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് സ്വീകരിച്ചിരുന്നത്. തുടർന്ന് ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ശിപാർശ ഡിജിപി ആഭ്യന്തര വകുപ്പിന് നൽകി. എന്നാൽ ശിപാർശയിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അജിത് കുമാറിന് സർക്കാർ സംരക്ഷണമൊരുക്കുന്നുവെന്ന ആരോപണം ശക്തമായതോടെ ശിപാർശ നൽകിയതിന്റെ ഏഴാം ദിവസം മുഖ്യമന്ത്രി തീരുമാനമെടുക്കുകയായിരുന്നു.

അനധികൃത സ്വത്തു സമ്പാദനം, കവടിയാറില്‍ പണിയുന്ന ആഢംബര ബംഗ്ലാവ് ഉള്‍പ്പെടെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച അഞ്ച് വിഷയങ്ങളിലാണ് എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് സംഘം അന്വേഷിക്കുക. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പുറമേ എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ വിഷയത്തില്‍ നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ഇതോടെയാണ് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് പരിഗണനയ്ക്കെടുത്തത്.
<BR>
TAGS : ADGP MR AJITH KUMAR IPS | VIGILANCE ENQUIRY
SUMMARY : Investigation against ADGP MR Ajith Kumar. Vigilance chief Yogesh Gupta is in charge

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ...

‘ഇര -ദി ഐറണി ഓഫ് ഗ്ലോറി’ നൃത്ത സംഗീതശില്പം ഓഗസ്റ്റ് 8 ന്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംഗ ആർട്സ് സ്പേസ് ഒരുക്കുന്ന 'ഇര...

സമരക്കാരുമായി ഏത് സമയത്തും ഏത് സ്ഥലത്തും ചര്‍ച്ചക്ക് തയ്യാര്‍; വീണ്ടും അനുരജ്ഞന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഒടുവില്‍ സമരക്കാർക്ക് വഴങ്ങി കേന്ദ്രസർക്കാർ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ കേന്ദ്ര...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്‌ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ പുതിയ ഭാരവാഹികളായി അഡ്വ. പ്രമോദ്...

മലയാളി യുവ എഞ്ചിനീയർ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബെംഗളൂരു: മലയാളി യുവ എഞ്ചിനീയർ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കാസറഗോഡ്‌...

അനിശ്ചിതത്വത്തിന് വിരാമം; പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഹയർസെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലത്തിന്റെ തീയതി...

നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന...

മെട്രോ സ്റ്റേഷനുകള്‍ ഉച്ചയോട് കൂടി തുറക്കണം; ഇല്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീംകോടതി

ഡൽഹി: ഡൽഹിയിലെ മെട്രോ സ്റ്റേഷനുകള്‍ തുറന്നില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന് ഉച്ചയോടെ...

Related Articles

Popular Categories