ഐപിഎൽ; ചിന്നസ്വാമിയിൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തി ഗുജറാത്ത്‌

ബെംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 8 വിക്കറ്റിന് തകര്‍ത്തു. 170 റണ്‍സ് വിജയലക്ഷ്യം മറികടന്നത് 13 പന്ത് ബാക്കിനില്‍ക്കെ. ബെംഗളൂരുവിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. ജോസ് ബട്‌ലര്‍ പുറത്താകാതെ 73 റണ്‍സ് എടുത്തു. 39 പന്തില്‍ നിന്ന് ആറു സിക്സും അഞ്ചു ഫോറുമടക്കമാണ് ജോസ് ബട്ട്‌ലര്‍ നേടിയത്.

49 റണ്‍സ് എടുത്ത സായി സുദര്‍ശനും തിളങ്ങി. 36 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സുദര്‍ശന്റെ ഇന്നിംഗ്‌സ്. രണ്ട് വിക്കറ്റില്‍ 75 റണ്‍സ് ആണ് സുദര്‍ശന്‍ – ബട്‌ലര്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. സുദര്‍ശന്‍ പുറത്തായതിന് പിന്നാലെയെത്തിയ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍ നേടി.

മൂന്ന് സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. 63 റണ്‍സാണ് ബട്ട്ലര്‍ – റുഥര്‍ഫോര്‍ഡ് സഖ്യം കൂട്ടിച്ചേര്‍ത്തത്. നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരു 8 വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്. 54 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണാണ് ടോപ് സ്‌കോറര്‍. വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ആര്‍സിബിക്ക് തലവേദനയായത്.

TAGS: IPL | SPORTS
SUMMARY: Gujarat won against Bengaluru in IPL

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചൂരല്‍മലയില്‍ വീണ്ടും പുലി ഭീതി; വീട്ടിലെ വളര്‍ത്തുനായയെ പിടികൂടി

വയനാട്: ചൂരല്‍മല ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി ആളുകളെ ഭീതിയിലാഴ്ത്തി. വെള്ളിയാഴ്ച രാത്രി...

സ്വർണ വിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ്...

അറ്റകുറ്റപ്പണി; പർപ്പിൾ ലൈനില്‍ നാളെ മെട്രോ മുടങ്ങും

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ പാതയിലെ സ്വാമി വിവേകാനന്ദ റോഡ്, ഇന്ദിരാനഗർ...

കർണാടകയിലെ എസ്.ഐ.ആർ; വീടുതോറുമുള്ള പരിശോധനയ്ക്കുള്ള സമയപരിധി ഓഗസ്റ്റ് 17 വരെ നീട്ടി

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്.ഐ.ആറിന്റെ വീടുതോറുമുള്ള...

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അര്‍ജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി.സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതില്‍ അർജുൻ ആയങ്കിക്കെതിരെ കേസ്. ഫേസ്ബുക്ക്...

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

ബെംഗളൂരു: സഹോദരന്റെ ഭാര്യയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇളയ സഹോദരനെ കൊലപ്പെടുത്തിയ...

Related Articles

Popular Categories