കനത്ത മഴ; മരം കടപുഴകി വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മംഗളൂരു കരംഗലപ്പടി പ്രദേശത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾക്ക് മേൽ മരം കടപുഴകി വീണ്. സംഭവത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവമെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. മംഗളുരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (മെസ്‌കോം) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരക്കൊമ്പിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു.

മഴയെ തുടർന്ന് ഹരേകലയിലെ ന്യൂപഡ്പു സ്‌കൂളിൻ്റെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് ഏഴുവയസ്സുള്ള വിദ്യാർഥി മരിച്ചിരുന്നു. മംഗളൂരുവിലും ഉഡുപ്പിയിലും കാലവർഷത്തിന് മുന്നോടിയായുള്ള മഴ പലയിടത്തും വൻതോതിൽ പെയ്യുന്നുണ്ട്.

ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി, മുണ്ടജെ, ചാർമാടി, ഗുരുവായനകെരെ, കൊയ്യൂർ, മദ്യന്തരു, ധർമസ്ഥല എന്നിവിടങ്ങളിൽ പെയ്ത മഴയിൽ വൻ നാശനഷ്ടങ്ങലുണ്ടായിട്ടുണ്ട്. ഉഡുപ്പി, മണിപ്പാൽ, കുന്ദാപുര, തേക്കാട്ടെ, ബസ്രുരു, കാർക്കള എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ മഴ ലഭിച്ചു.

Hot this week

ലോകം ഇനി കാൽപന്ത് കളിയാവേശത്തില്‍: 2026 ലോകകപ്പ്​ ഫുട്​ബാളിന്​ ഇന്ന്​ കിക്കോഫ്

48 ടീമുകള്‍ 12 ഗ്രൂപ്പുകള്‍, 1248 താരങ്ങള്‍, 16 വേദികള്‍ 104...

വീണ്ടും സംഘര്‍ഷം; ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോര്‍മുസ് പൂര്‍ണമായും അടച്ച് ഇറാന്‍, കപ്പലുകൾക്ക് പൂർണ നിരോധനം

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക.  ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ...

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണം ;മൂന്ന് ഇന്ത്യക്കാരെ കാണാനില്ല

മസ്‌കറ്റ്: ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന്...

വിജയ് സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്‍ഡ്യാ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി...

കോഴിക്കോട് വീണ്ടും നിപ; 43കാരന്റെ പരിശോധനാഫലം പോസിറ്റീവ്

കോഴിക്കോട്: ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്...

ഷിഗല്ല; വയനാട് ജില്ലയിലെ 13 സ്‌കൂളുകള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ച...

‘മൈ ചര്‍ച്ച്’ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയില്‍ തുടക്കമായി

ബെംഗളുരു: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ 'മൈ ചര്‍ച്ചി'ന്റെ ആഭിമുഖ്യത്തില്‍...

Related Articles

Popular Categories