കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

അപകടത്തില്‍ മരണപ്പെട്ട അല്‍ത്താഫ്, യാസീന്‍

ബെംഗളൂരു: കർണാടക ചിത്രദുർഗയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ 2 മലയാളി നഴ്സിംഗ് വിദ്യാർഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും.

റമദാന്‍ നോമ്പ് എടുക്കുന്നതിന് രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ചിത്രദുര്‍ഗ ജെ.സി.ആര്‍ ജംഗ്ഷനു സമീപത്തുവച്ചാണ് അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

TAGS : ACCIDENT
SUMMARY : Two Malayali nursing students die in a road accident in Karnataka

LEAVE A REPLY

Please enter your comment!
Please enter your name here