നയന്ദഹള്ളി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരു നയന്ദഹള്ളി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. ജ്ഞാനഭാരതിക്ക് സമീപം സൊന്നേനഹള്ളി സ്വദേശി നവീൻ കുമാർ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം.

മൈസൂരു റോഡിലെ കർണാടക വിദ്യുത് കാർഖാനെയിലെ കരാർ തൊഴിലാളിയായ നവീൻ രാവിലെ 8.30 ഓടെ വീട്ടിൽ നിന്ന് ഇരുചക്രവാഹനത്തിൽ ഫ്‌ളൈ ഓവറിൽ എത്തി പാർക്ക് ചെയ്ത ശേഷം താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാല് മാസം മുമ്പാണ് നവീൻ വിവാഹിതനായത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടില്ല. അസ്വാഭാവിക മരണ റിപ്പോർട്ട് ബൈതരായണപുര പോലീസ് കേസെടുത്തു.

The post നയന്ദഹള്ളി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here