പെരുമാറ്റ ചട്ടലംഘനം: ഷാഫി പറമ്പിലിന് നോട്ടീസ്

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് അയച്ചു. വടകര ജമാഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയില്‍ ‘ഈദ് വിത്ത് ഷാഫി’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനാണ് നോട്ടിസ് നല്‍കിയത്.

മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് നിർദേശം. തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിങ്ങാണ് നോട്ടിസ് നല്‍കിയത്. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പില്‍ പ്രഥമ ദൃഷ്ട്യാ ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസില്‍ പറയുന്നു.

The post പെരുമാറ്റ ചട്ടലംഘനം: ഷാഫി പറമ്പിലിന് നോട്ടീസ് appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here