ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം 2024’ സെപ്തംബര്‍ 29 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ പന്ത്രണ്ടാമത് വാര്‍ഷികവും ഓണാരവം 2024 ഓണാഘോഷവും സെപ്തംബര്‍ 29 ന് രാവിലെ 9 മുതല്‍ കോറമംഗല സെയിന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. പായസ മത്സരം, വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍, പൊതുയോഗം, പിന്നണി ഗായിക രഞ്ജിനി ജോസ് നയിക്കുന്ന മെഗാ മ്യൂസിക് ഷോ എന്നിവ ഉണ്ടാകും.

വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട യോഗത്തില്‍ പ്രസിഡന്റ് ജോജോ പി ജെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറര്‍ ഹറോള്‍ഡ് മാത്യു, വൈസ് പ്രസിഡണ്ട് അരുണ്‍ ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ പ്രജീവി, മധു കലമാനൂര്‍, ചാര്‍ലി മാത്യു , ഡോ. ബീന, ടോണി, വിജയന്‍ തോണൂര്‍, കുമാരി അര്‍പ്പിത, ഡോ. മൃണാളിനി എന്നിവര്‍ സംസാരിച്ചു. സജീവ് ഇ .ജെ, രവിചന്ദ്രന്‍, മിനി ജോണ്‍, ബീറ്റ, ജയ രവി എന്നിവര്‍ സംസാരിച്ചു. പായസ മത്സരത്തിനായി 9379274089, നമ്പറിലും പൂക്കള മത്സരങ്ങള്‍ക്കായി 98808 33291 നമ്പറിലും ബന്ധപ്പെടുക.
<br>
TAGS : ONAM-2024 | BMF

LEAVE A REPLY

Please enter your comment!
Please enter your name here