ലോക്സഭ തിരഞ്ഞെടുപ്പ്; വനിത വോട്ടർമാർക്കായി പിങ്ക് ബൂത്തുകൾ

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെംഗളൂരുവിലെ വനിത വോട്ടർമാർക്കായി പിങ്ക് ബൂത്തുകൾ (സഖി പോളിംഗ് ബൂത്തുകൾ) ഏർപ്പെടുത്തുമെന്ന് ബിബിഎംപി കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഭിന്നശേഷിക്കാരായ വോട്ടർമാർക്കായി 28 പ്രത്യേക ബൂത്തുകളും നഗരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. യുവാക്കളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി 28 യൂത്ത് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ 102 ചെക്ക്‌പോസ്റ്റുകളും 28 മസ്റ്ററിംഗ് സെൻ്ററുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് തുഷാർ ഗിരിനാഥ് വിശദീകരിച്ചു. സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിനെയും (സിഎപിഎഫ്), നോൺ-സിഎപിഎഫ് ടീമുകളിൽ നിന്നുള്ള 11,793 ഉദ്യോഗസ്ഥരെയും പോളിംഗ് ബൂത്തുകളിൽ വിന്യസിക്കും. ഇതിന് പുറമെ 43,123 പോളിങ് ഓഫീസർമാരെയും വിന്യസിക്കും.

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സക്ഷം സോഫ്‌റ്റ്‌വെയർ വഴി ഗതാഗതത്തിനായി പേര് രജിസ്റ്റർ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 26-ന് മുടങ്ങാതെ വോട്ടുചെയ്യാൻ ഓരോ വോട്ടർമാരുടെയും മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here