ഷൂട്ടൗട്ടിൽ രക്ഷകനായി പി ആർ ശ്രീജേഷ്; ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഇന്ത്യ സെമിയിൽ

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യൻ ടീം സെമിയിൽ. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല്‌ ഗോളുകൾക്കാണ്‌ ഇന്ത്യയുടെ വിജയം. മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ മികവ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. കരിയറിലെ അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രീജേഷ്.

നിശ്ചിത സമയത്ത് ഇന്ത്യ ബ്രിട്ടനെ 1-1നു തളച്ചു. ഷൂട്ടൗട്ടില്‍ 4-2നാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. നിശ്ചിത സമയത്തിന്റെ 22-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ 27-ാം മിനിറ്റില്‍ ലീ മോര്‍ട്ടന്‍ ബ്രിട്ടനു സമനില സമ്മാനിച്ചു. പിന്നീട് ഗോള്‍ വഴങ്ങാതെ ഇന്ത്യ മനോഹര പ്രതിരോധമാണ് കളത്തില്‍ തീര്‍ത്തത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരിക്കല്‍ കൂടി ഇതിഹാസ മലയാളി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി. ബ്രിട്ടന്റെ ഒരു ഷോട്ട് പുറത്തേക്ക് പോയപ്പോള്‍ മറ്റൊരു ഷോട്ട് ശ്രീജേഷ് തടുത്തിട്ടു. ബ്രിട്ടന്റെ ഫിലിപ്പ് റോപ്പര്‍ എടുത്ത ഷോട്ടാണ് ശ്രീജേഷ് തടുത്തിട്ടത്. കോണോര്‍ വില്ല്യംസന്റെ ഷോട്ടാണ് പുറത്തേക്ക് പോയത്. ഇന്ത്യക്കായി ആദ്യം കിക്കെടുത്തത് ക്യാപ്റ്റന്‍ ഹര്‍മപ്രീത് സിങാണ്. പിന്നലെ സുഖ്ജീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ് എന്നിവര്‍ ലക്ഷ്യം കണ്ടു. അവസാന കിക്കെടുത്ത രാജ്കുമാർ പാൽ കൂടി ലക്ഷ്യം കണ്ടപ്പോൾ ഇന്ത്യ 4-2ന് ബ്രിട്ടനെ ഷൂട്ടൗട്ടിൽ വീഴ്ത്തി.
<BR>
TAGS : 2024 PARIS OLYMPICS | HOCKEY
SUMMARY : India in semi-finals of Olympic hockey

Hot this week

ബെംഗളുരു നാഗര്‍ഭാവിയില്‍ ഹോട്ടലില്‍ തീപിടുത്തം; ജീവനക്കാരന് ദാരുണാന്ത്യം; നാല് പേര്‍ക്ക്‌ പരുക്ക്

ബെംഗളുരു: ബെംഗളുരു നാഗര്‍ഭാവിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെയാണ്...

വിവാഹ വാഗ്ദാനം നൽകി പീഡനം; സഹസംവിധായകനെതിരെ കേസ്

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സി​നി​മ സ​ഹ​സം​വി​ധാ​യ​ക​നെ​തി​രെ കേ​സെ​ടു​ത്ത്...

സുവേന്ദു അധികാരമേറ്റു; സത്യപ്രതിജ്ഞ ചടങ്ങിൽ മോദിയുൾപ്പെടെ നിരവധി പ്രമുഖർ

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിൽ...

മെയ് 15ന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ഗാർഹിക എൽ.പി.ജി വിലയും കൂട്ടും

ന്യൂഡല്‍ഹി: : ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചാലക്കുടി പാലത്തില്‍ ഗതാഗത നിയന്ത്രണം, ഇന്നുമുതല്‍ 20 ദിവസത്തേക്ക് പാലം അടച്ചിടും

തൃശൂര്‍: ദേശീയപാത-544-ൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന...

കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പ്; വിഖ്യാത ഫ്രഞ്ച് കലാകാരൻ കാദർ അത്തിയ ക്യൂറേറ്റർ

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി പ്രശ്സത ഫ്രഞ്ച്...

സൂര്യാഘാതം; ബെളഗാവിയിൽ ഒരു മരണം

ബെംഗളൂരു: കടുത്ത ചൂട് തുടരുന്ന വടക്കന്‍ കര്‍ണാടകയില്‍  സൂര്യാഘാതത്തെ തുടര്‍ന്നു ഒരു...

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര: കെഎ​സ്ആ​ർടിസി​യി​ൽ ജെന്‍ഡര്‍ അടിസ്ഥാനത്തിലുള്ള ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന...

Related Articles

Popular Categories