ഷൈനിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നൽകി. വൈദ്യപരിശോധനക്ക് ശേഷം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. വീണ്ടും ഹാജരാകാമെന്ന് സമ്മതിച്ചതോടെയാണ് വിട്ടയച്ചത്.

കേസില്‍ ഷൈന്‍ ടോം ചാക്കോയാണ് ഒന്നാം പ്രതി. ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്ന മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയാണ്. ഇരുവരും ഹോട്ടല്‍മുറിയില്‍വെച്ച് ലഹരി ഉപയോഗിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തെളിവ് നശിപ്പിക്കാനായാണ് ഷൈന്‍ ഹോട്ടല്‍മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതെന്നും എഫ്ഐആറിലുണ്ട്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ ഡി പി എസ് ആക്ട് 27ബി, 29, ബിഎന്‍സ് 238 വകുപ്പുകളാണ് ചുമത്തിത്.

ലഹരി ഉപയോഗം സ്ഥിരീകരിക്കാനുള്ള വൈദ്യപരിശോധന പൂര്‍ത്തിയായതോടെ തിരിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെത്തിച്ച ഷൈന്‍ പുറത്തിറങ്ങി. മാധ്യമങ്ങളോട് സംസാരിക്കാതെ സ്റ്റേഷന്‍ പരിസരം വിട്ടു. അതേസമയം, കേസില്‍ ഷൈനിനെ വീണ്ടും ചോദ്യംചെയ്യും. 21 ,22 തീയതികളില്‍ ഹാജരാകാന്‍ ഷൈന്‍ ടോമിനോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 21ന് ഹാജരാകാമെന്ന് ഷൈന്‍ അറിയിച്ചെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച പരിശോധനക്കിടെ എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്ന് ഷൈന്‍ ഇറങ്ങിയോടിയിരുന്നു. ഇതിന്റെ കാരണം നേരിട്ട് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇന്നലെ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രാവിലെ 9.45ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെത്തിയ ഷൈനിനെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്താണ് അറസ്റ്റ് ചെയ്തത്. രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ കൊക്കെയിന്‍ ഉപയോഗിച്ച കേസില്‍ ഷൈന്‍ അറസ്റ്റിലായിരുന്നു.
<BR>
TAGS : SHINE TOM CHACKO
SUMMARY : Shine released on station bail; He will be questioned again on Monday and Tuesday

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ ചവിട്ടിക്കൊന്നു

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ...

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞടുപ്പ് കമ്മീഷന് നോട്ടിസ് നല്‍കി സുപ്രിംകോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ വിശദീകരണം തേടി...

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്...

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാർഥിനി മരിച്ചു....

അട്ടപ്പാടി മധു വധക്കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക മാറത്തഹള്ളി ശാഖ ഉദ്ഘാടനം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം...

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തെലങ്കാനയിലെ...

കർണാടകയിൽ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് അഞ്ച് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പുതിയ ചുമതലകൾ...

Related Articles

Popular Categories