സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88. 39 വിജയശതമാനം

ന്യൂഡല്‍ഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ബോർ‌ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.inresults.cbse.nic.incbseresults.nic.in എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം. പത്താം ക്ലാസ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.

88. 39 ആണ് വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം വിജയവാഡ മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്.

ഫെബ്രുവരി 15നും ഏപ്രില്‍ 4നും ഇടയില്‍ നടന്ന ബോര്‍ഡ് പരീക്ഷകളില്‍ 42 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
<br>
TAGS : CBSE RESULT | EXAMINATIONS
SUMMARY : CBSE Class 12th results released; 88.39% pass percentage

LEAVE A REPLY

Please enter your comment!
Please enter your name here