സുഹൃത്തുക്കളോടൊപ്പം വെളളച്ചാട്ടം കാണാനെത്തി; കോഴിക്കോട് 21കാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: പതങ്കയം വെളളച്ചാട്ടത്തില്‍ വീണ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസാണ് (21) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം വെളളച്ചാട്ടത്തില്‍ കുളിക്കാനെത്തിയതായിരുന്നു റമീസ്. അഞ്ച് ബൈക്കുകളിലായി പത്ത് പേരാണ് കടലുണ്ടിയില്‍ നിന്ന് കോഴിക്കോട് എത്തിയത്.

തുടർന്ന് അപകടത്തില്‍പ്പെടുകയായിരുന്നു. യുവാവിനെ സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

TAGS : LATEST NEWS
SUMMARY : A 21-year-old man drowned in Kozhikode while visiting a waterfall with friends

LEAVE A REPLY

Please enter your comment!
Please enter your name here