സൗഹൃദ കൂട്ടായ്മ ഈദ്‌-വിഷു-ഈസ്റ്റർ സംഗമം

ബെംഗളൂരു: ബെംഗളൂരു സൗഹൃദ കൂട്ടായ്മ ഈദ്‌-വിഷു-ഈസ്റ്റർ സംഗമം സംഘടിപ്പിച്ചു,  എസ് യു മുൻ സംസ്ഥാന പ്രസിഡണ്ടും  ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത് ഉദ്ഘാടനം ചെയ്തു.

മുൻ എം എൽ എ ഐവാൻ നിഗ്ലി, കെ പി സി സി സെക്രട്ടറി സലീം, കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ സൂരജ്, എന്നിവർ മുഖ്യാതിഥികളായിരുന്നു. ടി. സി സിറാജ്, എം കെ നൗഷാദ്, ഫ്രാൻസിസ് ആന്റണി, സന്തോഷ്‌ തൈക്കാട്ടിൽ, അബി ഫിലിപ്പ് എന്നിവർ സംസാരിച്ചു. അഡ്വ. പ്രമോദ്, മെറ്റി ഗ്രേസ്, അലക്സ്‌ ജോസഫ്, സുമോജ് മാത്യു, അഡ്വ. രാജ് മോഹൻ, ഷംസുദീൻ കൂടാളി എന്നിവർ നേതൃത്വം നൽകി. സഞ്ജയ്‌ അലക്സ്‌ സ്വാഗതവും ജെയ്സൺ ലൂക്കോസ് നന്ദിയും പറഞ്ഞു.
<br>
TAGS : MALAYALI ORGANIZATION,

LEAVE A REPLY

Please enter your comment!
Please enter your name here