അച്ചടക്കം ലംഘിച്ചു; സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്താക്കി

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തില്‍ പറയുന്നു. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നല്‍കിയിരുന്നു.

സാന്ദ്രയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രല്‍ പോലീസാണ് എഫ്‌ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയത്. സിനിമാ നിർമാണ മേഖല സ്ത്രീ വിരുദ്ധമാണെന്നും സംഘടനയില്‍ പവര്‍ ഗ്രൂപ്പ് ശക്തമാണെന്നും ആരോപിച്ച്‌ സാന്ദ്ര തുറന്ന കത്ത് എഴുതിയിരുന്നു.

സംഘടനയില്‍ സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റും സെക്രട്ടറിയും രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് സാന്ദ്ര കത്തവസാനിപ്പിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തലപ്പത്ത് ഒരു വനിത വേണം എന്നും സാന്ദ്ര ആവശ്യപ്പെട്ടിരുന്നു.

അസോസിയേഷന്‍ യോഗത്തില്‍ തന്നെ കയ്യേറ്റം ചെയ്തു എന്നാരോപിച്ച്‌ സാന്ദ്ര തോമസിന്റെ പരാതിയില്‍ പത്ത് പ്രൊഡ്യൂസര്‍മാര്‍ക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. ഹേമ കമ്മിഷന്‍ പരാതികള്‍ അന്വേഷിക്കുന്ന പോലീസ് സംഘമാണ് കേസ് എടുത്തത്. ഈ കേസില്‍ നിര്‍മ്മാതാക്കള്‍ മുന്‍‌കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. ഈ പ്രശ്നം നിലനില്‍ക്കുന്നതിനിടെയാണ് പുറത്താക്കല്‍.

TAGS : SANDRA THOMAS | PRODUCERS ASSOCIATION
SUMMARY : Violated discipline; Sandra Thomas has been expelled by the Producers Association

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക...

ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ കോട്ടയം...

വിദേശ വ്ലോഗറുടെ വീഡിയോ വൈറൽ; ഇന്ദിരാനഗറിലെ ഫുട്പാത്ത് അറ്റകുറ്റപ്പണിക്ക് നടപടി

ബെംഗളൂരു: ബെംഗളൂരുവിലെ തകർന്ന ഫുട്പാത്തുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വിദേശ വ്ലോഗർ പുറത്തുവിട്ട...

കലയും സംസ്കാരവും പൈതൃകവും ആഘോഷിക്കാൻ ‘ബെംഗളൂരു ജാത്രെ’; പത്ത് ദിവസത്തെ നഗരവ്യാപക ആഘോഷം ഡിസംബർ 4 മുതൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ കല, സംസ്കാരം, സാഹിത്യം, സംഗീതം, ഭക്ഷണം, പൈതൃകം എന്നിവ...

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒഴുക്കിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മൽ...

മലയാളഭാഷയാണ് മക്കൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്പത്ത്: കെ.പി. രാമനുണ്ണി

ബെംഗളൂരു: നമ്മൾ മക്കൾക്ക് നൽകേണ്ട മഹാധനം ബാങ്ക് ബാലൻസോ റിയൽ എസ്റ്റേറ്റോ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി.ജെ. മോസസിന്റെ മകള്‍...

കൊല്ലം കുണ്ടറയില്‍ ഗൃഹനാഥനെ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

കൊല്ലം: കുണ്ടറയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ലേഖ മേരി അറസ്റ്റില്‍....

Related Articles

Popular Categories