മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശം നൽകി. കേരളത്തിൽ 2006 ൽ നടന്ന സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഗ്യാനേഷ് കുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിൽ രജിസ്റ്റർ ചെയ്ത കേസാണ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അങ്കമാലി-തിരുവനന്തപുരം എം.സി. റോഡ് വികസനത്തിന് കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയുടെ എൻജിനിയർ ലീ സീ ബീൻ ആത്മഹത്യചെയ്തത് ഗ്യാനേഷ് കുമാറിന്റെകൂടി ഇടപെടൽ കാരണമാണെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം.കെ പി സി സി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ തീരുമാനിച്ചത്.

ഭരണഘടനാ പദവിയായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് ഗ്യാനേഷ് കുമാര്‍ അവരോധിതനാകുന്നതിന് മുമ്പുള്ള കേസിലാണ് അന്വേഷണം എന്നതിനാല്‍ ഇതില്‍ നിയമതടസ്സമില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അന്നത്തെ ഫയലുകളുടെ പ്രാഥമിക പരിശോധന നടത്തിവരികയാണ് വിജിലന്‍സ്.

ഗ്യാനേഷ് കുമാറിന്റെ ഇടപെടലാണ് മലേഷ്യന്‍ കമ്പനി എന്‍ജിനീയറുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്ന് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് അടുത്തിടെ ആരോപിച്ചിരുന്നു. റോഡ് നിര്‍മാണം വൈകിയതോടെ സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ബില്‍ തടഞ്ഞുവെക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തത്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതിയാണ് പദ്ധതി വൈകാന്‍ കാരണമെന്ന് ലി സി ബിന്‍ നേരത്തെ വിശദീകരിച്ചിരുന്നു.

SUMMARY: Suicide of Malaysian engineer: State government prepares to probe Gyanesh Kumar.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍നിന്ന് 43 ലക്ഷം രൂപയും 5 പവനും തട്ടി; പട്ടാമ്പി സ്വദേശി അറസ്റ്റില്‍

പാലക്കാട്‌: വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് 43 ലക്ഷം രൂപയും...

ബെംഗളൂരുവിന്റെ പുതിയ ഗതാഗതകേന്ദ്രമായി ഹൊസ്കോട്ടെ ഒരുങ്ങുന്നു; വരുന്നത് വൻകിട പദ്ധതികൾ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന...

സേലം ഡിവിഷനിൽ അറ്റകുറ്റപ്പണി; കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

പാലക്കാട്: സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി നടക്കുന്നതിനാൽ കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍...

കർണാടകയിൽ മഴ തുടരും; നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ സാധ്യത തുടരുന്നതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു....

കല ഓണോത്സവം ഇന്ന്

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കല ഓണോത്സവം...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ‘കെ.കെ.എസ്. പൊന്നോണം 2026’ ഇന്ന് രാവിലെ...

വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു....

പാക് ഭീകരരുമായി ചാറ്റ്; കർണാടകയിൽ 24കാരൻ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച്...

Related Articles

Popular Categories