അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് യുവാവ്; 17-കാരന് ദാരുണാന്ത്യം

ബൈക്കപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ. പത്തനംതിട്ട കാരംവേലിയിലാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ 17കാരൻ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കുലശേഖരപതി സ്വദേശിയായ സഹദ് സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 9.15 നാണ് സംഭവം. പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ രാത്രി 9:11 ഓടെ ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.

ബൈക്കിന്റെ പിന്നിലിരുന്ന സുധീഷ് റോഡിലേക്ക് തെറിച്ച വീണ് തലയ്‌ക്ക് ഗുരുതരമായി പരുക്ക് പറ്റി. എന്നാൽ സുഹൃത്തായ സഹദ് ഇത് കണ്ടിട്ടും സുധീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ ബൈക്കുമായി അവിടെ നിന്നും കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച സഹദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് സഹദിനെതിരെ ആറന്‍മുള പോലീസ് കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ്; ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച്‌ പ്രണവി ഉർസ്

നഗോയ: 2026 ഏഷ്യൻ ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യൻ ഗോള്‍ഫ് താരം പ്രണവി...

ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു

ദുബായ്: ഫ്ലൈദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 800...

കേരളസമാജം നെലമംഗല ഓണാഘോഷം; അഖിലേന്ത്യാ വടംവലി മത്സരം നാളെ 

ബെംഗളൂരു: പ്രവാസി മലയാളി കൂട്ടായ്മയായ കേരളസമാജം നെലമംഗലയുടെ 'മിന്നും പൊന്നോണം 2026'...

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട...

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

Related Articles

Popular Categories