ആ​ന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് വീണ് എട്ട് മരണം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് വീണ് എട്ട് മരണം. വിശാഖപട്ടണത്തെ സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണാണ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ക്ഷേത്രത്തിലെ ചന്ദനോത്സവത്തിനിടെയാണ് അപകടം നടന്നത്. 300 രൂപ ടിക്കറ്റിനായി ക്യൂ നിൽക്കുന്ന ആളുകളുടെ ഇടയിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്.

ക്ഷേത്രത്തിൽ പുതുതായി നിർമിച്ച മതിലാണ് തകർന്നുവീണതെന്നും 20 ദിവസം മുമ്പാണ് മതിൽ നിർമ്മിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

അപകടത്തിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. പലരും തകർന്നുവീണ മതിലിനടിയിലായിരുന്നു. പരുക്കേറ്റ ഭക്തരെ ചികിത്സയ്ക്കായി കിംഗ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, പുലർച്ചെ രണ്ടരക്കും മൂന്നരക്കും ഇടയിൽ സ്ഥലത്ത് പേമാരിയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നതായി എൻഡോവ്‌മെന്റ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിനയ് ചാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കനത്ത കാറ്റിൽ ക്ഷേത്ര പരിസരത്തുണ്ടായ പന്തലുകൾ വീണു, ഇതിന് പുറമെ ശക്തമായി വെള്ളം ഒലിച്ചെത്തിയതും അപകടത്തിന് കാരണമായേക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഫയർ ആൻഡ് റെസ്ക്യു വിഭാഗവും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
<br>
TAGS : ANDRA PRADESH | WALL COLLAPSED
SUMMARY : Eight dead after temple wall collapses in Andhra Pradesh

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 13 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല....

വയനാട് മണ്ണിടിച്ചില്‍: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട്: വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍‌ രണ്ട് മരണം...

സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈം ബ്രാഞ്ച്; 42 വര്‍ഷം പഴക്കമുള്ള ചാക്കോ വധക്കേസ് പുനഃപരിശോധനയ്ക്ക്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ തിരോധാനത്തില്‍ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് നീക്കം. കുറുപ്പിനെ കണ്ടെന്ന്...

വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിയതായി സംശയം

വയനാട്: വയനാട് തുരങ്കപാത നിർമാണ മേഖലയില്‍ മണ്ണിടിച്ചില്‍. മീനാക്ഷി പാലത്തിന് സമീപമാണ്...

തലശ്ശേരി ഫസല്‍ വധക്കേസ്; നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

കണ്ണൂർ: എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് ദിനപത്രത്തിന്റെ ഏജന്റുമായിരുന്ന തലശ്ശേരി ഫസല്‍ വധക്കേസില്‍...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 125...

രാ​ജ്യ​ത്ത് പെട്രോൾ, ഡീസൽ വില കു​റ​ച്ചേ​ക്കും; ക്രൂഡ് ഓയിൽ ഇടിഞ്ഞതോടെ വലിയ നീക്കത്തിന് സാധ്യത 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വി​ല കു​റ​യ്ക്കാ​ൻ നീ​ക്കം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല...

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍‌ത്ത് സൈന്യം; ആയുധശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം....

Related Articles

Popular Categories