പട്‌ന: കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാല്‍ വിഷമിറക്കാമെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. ബിഹാറില്‍ അത് അതേപടി സംഭവിച്ചെന്നു വേണം കരുതാന്‍. ബിഹാറിെ നവാഡ നിവാസിയായ സന്തോഷ് ലോഹര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലി കഴിഞ്ഞ് ബേസ് ക്യാമ്പില്‍ ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷം നിര്‍വീര്യമാവുമെന്ന അന്ധവിശ്വാസത്താല്‍ 35 കാരന്‍ രണ്ട് തവണ പാമ്പിനെ കടിച്ചു. ഇതോടെ പാമ്പ് ചത്തു. കടിയേറ്റ സന്തോഷ് ലോഹറിനെ ആശുപത്രിയിലുമായി. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ രാജൗലി സബ്ഡിവിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. ലോഹര്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയും അടുത്ത ദിവസം ആശുപത്രി വിടുകയും ചെയ്തു.
കടിച്ച പാമ്പിനെ തിരിച്ച് കടിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്







ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories