കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം എസ്‌എംഇ കോളേജില്‍ നിന്നും ഇന്നലെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കുടമാളൂർ പാലത്തിന് സമീപം മീനച്ചില്‍ പുഴയില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. എസ്‌എംഇ കോളേജിലെ ഒന്നാം വർഷ എംഎല്‍ടി വിദ്യാർഥിയായ അജാസ് ഖാനാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി മുതലാണ് വിദ്യാർഥിയെ കാണാതായത്. പനമ്പാലം കേന്ദ്രീകരിച്ച്‌ നടത്തിയ തിരച്ചിലില്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയില്‍ ഫയർ ഫോഴ്സ് തിരച്ചില്‍ നടത്തിയത്.

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അജാസ് ഖാൻ ജീവനൊടുക്കിയതാവാമെന്നാണ് സംശയം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

TAGS: COLLEGE | STUDENT | DEAD BODY
SUMMARY: Body of missing college student found in Meenachilat

LEAVE A REPLY

Please enter your comment!
Please enter your name here