ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഈമാസം 31 മുതല്‍ രണ്ട് ഘട്ടമായി ചേരും. ഫെബ്രുവരി 13 വരെയാണ് ആദ്യ ഘട്ടം. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ നാലു വരെയാണ് രണ്ടാം ഘട്ടം.
രാജ്യത്തെ പൗരന്മാരെ ശാക്തീകരിക്കാൻ പോന്ന പരിഷ്‌കാരങ്ങൾ ധനമന്ത്രി കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി പരിഷ്‌കരണം, ജിഎസ്ടി സംവിധാനം ലളിതമാക്കല്‍, ഭവനവായ്പ പലിശ, മൂലധന നേട്ട നികുതി, ക്രിപ്‌റ്റോകറൻസി നികുതി എന്നിവയുമായി ബന്ധപെട്ടുള്ള











