ചിന്നസ്വാമിയിൽ തീപാറും; ആർസിബിയും ഹൈദരാബാദും ഇന്ന് നേർക്കുനേർ

ആറ് കളിയില്‍ നിന്ന് ഒരു ജയം മാത്രമായി പോയിന്റ് പട്ടികയില്‍ പത്താമത് നില്‍ക്കുന്ന ആര്‍സിബി ഇന്ന് ഹൈദരാബാദിന് എതിരെ കളിക്കും. ഇന്ന് 7.30ന് ബെംഗളൂരുവിന്റെ തട്ടകത്തിലാണ് മത്സരം . മികവിലേക്ക് ഉയരാത്ത ബോളര്‍മാരാണ് പ്രധാനമായും ബെംഗളൂരുവിന്റെ തലവേദന.

199 റണ്‍സ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ചിട്ടും മുംബൈ 16 ഓവറില്‍ ജയം പിടിച്ചതില്‍ നിന്ന് ബെംഗളൂരു ബോളര്‍മാരുടെ പോരായ്മ വ്യക്തം. സീസണില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മോശം ഇക്കണോമി റേറ്റ് ആര്‍സിബിയുടേതാണ്. അതില്‍ ഏറ്റവും മോശം സിറാജിന്റേതും. സ്പിന്‍ ബോളിങ്ങിലും ആര്‍സിബി നിരാശപ്പെടുത്തുമ്പോള്‍ ക്ലാസന്‍ ഉള്‍പ്പെടെയുള്ള ഹൈദരാബാദ് ബാറ്റേഴ്സിനെ പിടിച്ചുകെട്ടാന്‍ പ്രയാസപ്പെടും. ബോളിങ്ങില്‍ അധികം ആയുധങ്ങള്‍ തങ്ങള്‍ക്കില്ലെന്ന് ക്യാപ്റ്റന്‍ ഡുപ്ലെസിസും തുറന്നു സമ്മതിച്ചു കഴിഞ്ഞു.

ഡുപ്ലെസിസും രജത്തും കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്ക് എത്തുന്നതിന്റെ സൂചന നല്‍കിയതാണ് ആര്‍സിബിക്ക് ആകെയുള്ള ആശ്വാസം. മറുവശത്ത് ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, മര്‍ക്രം ക്ലാസന്‍ എന്നിവര്‍ വരുന്ന ബാറ്റിങ് നിരയാണ് ഹൈദരാബാദിന്റെ കരുത്ത് കൂട്ടുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ബൗണ്ടറികളുടെ ദൂരം കുറവായ സാഹചര്യം ഹൈദരാബാദിന്റെ ബിഗ് ഹിറ്റേഴ്സ് മുതലെടുത്തേക്കും. 19 കളിക്കാരെയാണ് ആർസിബി ഈ സീസണില്‍ ഇതുവരെ കളിപ്പിച്ചത്.

20 കളിക്കാരെ പരീക്ഷിച്ച ഡല്‍ഹിയാണ് ഇക്കാര്യത്തിൽ ആര്‍സിബിക്ക് മുമ്പിൽ നില്‍ക്കുന്നത്. മാക്സ്​വെല്ലിന് കഴിഞ്ഞ ദിവസം വിരലിന് പരുക്കേറ്റിരുന്നു. എന്നാല്‍ പരുക്ക് സാരമുള്ളതല്ലെന്നും താരം കളിക്കുമെന്നുമാണ് സൂചന. മാക്സ്​വെല്ലിന് കളിക്കാനാവാതെ വന്നാല്‍ കാമറൂണ്‍ ഗ്രീന്‍ പ്ലേയിങ് ഇലവനിലേക്ക് വരും.

The post ചിന്നസ്വാമിയിൽ തീപാറും; ആർസിബിയും ഹൈദരാബാദും ഇന്ന് നേർക്കുനേർ appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

Related Articles

Popular Categories