ജര്‍മ്മനിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥി കുത്തേറ്റ് മരിച്ച നിലയില്‍

ജര്‍മ്മനിയിലെ ബര്‍ലിനില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒക്ടോബര്‍ ഒന്ന് മുതല്‍ ബര്‍ലിനില്‍ നിന്ന് കാണാതായ ആദം ജോസഫ് കാവുംമുകത്ത് (30) എന്ന വിദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാവേലിക്കര സ്വദേശിയാണ് ആദം.

ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ഥിയായിരുന്നു ആദം.  സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. വാക്കുതര്‍ക്കം കൊലയില്‍ കലാശിച്ചുവെന്നാണ് ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയത്.

ബഹ്റൈനിലാണ് ആദം ജനിച്ചത്. ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് മരണ വിവരം പുറത്തുവരുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

TAGS : GERMANY | MALAYALI STUDENT | DEAD
SUMMARY : Malayali student missing in Germany stabbed to death

Hot this week

ഐഎഎസ്, ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; പ്രണബ് മൊഹന്തിയെ സിഐഡി തലവനായി നിയമിച്ചു

ബെംഗളൂരു: ഡി കെ ശിവകുമാർ മന്ത്രിസഭ ചുമതലയേറ്റതിനു പിന്നാലെ ഐഎഎസ്, ഐപിഎസ്...

ക്വാറിയിലെ വെള്ളക്കെട്ടില്‍ വഴുതി വീണ് രണ്ട് പെൺകുട്ടികള്‍ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: യാദ്ഗിർ ജില്ലയിലെ വഡഗേര  ബസവനഗർ ഗ്രാമത്തിൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ വഴുതി...

ബെ​യ്റൂ​ട്ടി​ൽ സ്ഫോ​ട​നം; ഹി​സ്ബു​ള്ള താ​വ​ള​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം

ബെയ്റൂട്ട് : ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ബെയ്റൂട്ടിലെ...

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻ്റെ...

പഞ്ച ദ്രാവിഡ ഭാഷാ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും  

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷനും (ഡിബിടിഎ) തൊദല്‍നുടി കന്നഡ ബാലസാഹിത്യ...

നടൻ സലിം കുമാറിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ ചലച്ചിത്ര താരം സലിം കുമാറിന്‍റെ വിയോഗത്തില്‍ അഗാധമായ...

ഥാറിനുള്ളില്‍ മദ്ധ്യവയസ്കൻ മരിച്ചനിലയില്‍

തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ ഥാറിനുള്ളില്‍ മദ്ധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. അണിയൂർ സ്വദേശി...

സലിം കുമാറിന് വിട നല്‍കി നാട്; സംസ്‌കാരം നടന്നു

തിരുവനന്തപുരം: ഹാസ്യചക്രവർത്തിക്ക് വിട നല്‍കി സാംസ്കാരിക കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍...

Related Articles

Popular Categories