ന്യൂഡൽഹി: ഡല്‍ഹിയിലെ ഐഎൻഎ മാർക്കറ്റില്‍ വന്‍ തീപിടിത്തം. ആറു പേര്‍ക്ക് പരുക്ക്. മാര്‍ക്കറ്റിലെ ഫാസ്‌റ്റ് റെസ്‌റ്റോറന്‍റിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എട്ടോളം അഗ്നിശമന സേന വാഹനങ്ങൾ സ്ഥലത്തെത്തി തീ അണച്ചു.
അതേസമയം തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.