പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ. മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് സിറ്റി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. 18ൽ താഴെ പ്രായമുള്ള മക്കൾക്ക് ഇരുചക്രവാഹനം, കാർ എന്നിവ ഓടിക്കാനായി രക്ഷിതാക്കൾ നൽകുന്നത് വർധിച്ചുവരികയാണ്.

ഒരാഴ്ചക്കിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് നഗരത്തിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. കുട്ടികൾ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളും വർധിക്കുകയാണ്. രക്ഷിതാക്കളുടെ അശ്രദ്ധയാണ് ഇതിന് കാരണം.

ഇതുവരെ, വാഹനാപകടങ്ങളിൽ പ്രതിയാകുന്ന പ്രായപൂർത്തിയാകാത്തവരുടെ ​​രക്ഷിതാക്കൾക്ക് ​​കോടതികൾ 25,000 രൂപ വരെ പിഴ ചുമത്തിയിരുന്നു. എന്നാൽ ഇനിമുതൽ കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിക്കുമെന്നും, ഇവരുടെ രക്ഷിതാക്കൾക്ക് കോടതി മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും നൽകുമെന്നും സിറ്റി പോലീസ് വ്യക്തമാക്കി.

TAGS: BENGALURU | TRAFFIC RULE
SUMMARY: Parents can be jailed for 3 yrsfor giving vehicles to minors

Hot this week

കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനം മേയ് 21ന്; സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്

തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 21ന് ചേരും....

സ്വിഫ്റ്റ് ബസിന്‍റെ ഗ്ലാസ് തകര്‍ത്തു; യുവതിയില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കി

കോഴിക്കോട്: യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാരോപിച്ച്‌ യുവതി കെഎസ്‌ആർടിസി ബസിന്റെ...

നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം; കൊടിക്കുന്നില്‍ സുരേഷിൻ്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തില്‍ കൊടിക്കുന്നില്‍...

രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനം. 99.05 ശതമാനമായിരുന്നു...

ഉന്നാവോ ബലാത്സംഗക്കേസ്: കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ്...

കനത്ത മഴക്ക് സാധ്യത; കർണാടകയിലെ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. തീരദേശ ജില്ലയായ ദക്ഷിണ കന്നഡയിലെ...

കണ്ണൂരില്‍ ഓടുന്ന ബസിന് തീപിടിച്ചു

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടുന്ന ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക്...

Related Articles

Popular Categories