മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ മുതൽ കെഎസ്ആർ സ്റ്റേഷനിൽ നിന്ന്

ബെംഗളൂരു: മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് (16511/16512) ഏപ്രിൽ ഒന്ന് മുതൽ മജെസ്റ്റിക്കിലെ കെ.എസ് ആർ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി ട്രെയിൻ പുറപ്പെടുന്നത് കഴിഞ്ഞ നവംബര്‍ മുതല്‍ ബൈയ്യപ്പനഹള്ളി ടെർമിനലിലേക്ക് താത്കാലികമായി മാറ്റിയിരുന്നു.

കെഎസ്. ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് എല്ലാ ദിവസവും രാത്രി 9.35 ന് കെഎസ്. ആർ ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.55 കണ്ണൂരിലെത്തും. കണ്ണൂർ .കെഎസ്. ആർ ബെംഗളൂരു വൈകിട്ട് 5,05 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.35 ബെംഗളൂരുവിലെത്തും. ബെംഗളുരുവില്‍ നിന്നും – മംഗളൂരു വഴി മലബാറിലേക്കുള്ള ഏക ട്രെയൻ സർവീസ് ആണിത്.
<BR>
TAGS : TRAIN | RAILWAY
SUMMARY : Kannur Express via Mangaluru from KSR station from April

LEAVE A REPLY

Please enter your comment!
Please enter your name here