മേൽപ്പാലത്തിൽ നിന്നുള്ള ഇരുമ്പ് പൈപ്പ് തലയിൽ വീണ് എഎസ്ഐ മരിച്ചു

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ നിന്ന് ഇരുമ്പ് പൈപ്പ് തലയിൽ വീണതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ മരിച്ചു. ഹുബ്ബള്ളി സബർബൻ പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന നാഭിരാജ് ജെ. ദയന്നവർ ആണ് മരിച്ചത്. അടുത്ത പത്ത് മാസത്തിനുള്ളിൽ വിരമിക്കാനിരിക്കെയാണ് നാഭിരാജ് മരണപ്പെട്ടത്.

സെപ്റ്റംബർ 10നാണ് ഹുബ്ബള്ളി കോർട്ട് സർക്കിളിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിന് സമീപം കടന്നുപോകുമ്പോൾ ഇരുമ്പ് പൈപ്പ് അദ്ദേഹത്തിന്റെ തലയിലേക്ക് വീണത്. സംഭവത്തിൽ കരാറുകാരനും എൻഎച്ച്എഐ ഉദ്യോഗസ്ഥരും ഉൾപ്പെടെ 19 പേർക്കെതിരെ സബർബൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നാഭിരാജിൻ്റെ മരണത്തിന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ നേരിട്ട് ഉത്തരവാദികളാണെന്നും അവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജില്ലാ ഭരണകൂടത്തോട് അദ്ദേഹത്തിന്റെ ബന്ധുവായ അഭിനന്ദൻ ആവശ്യപ്പെട്ടു. സംഭവം നടന്ന് 4-5 ദിവസം കഴിഞ്ഞിട്ടും കരാറുകാരൻ ചികിത്സയിലിരുന്ന എഎസ്ഐയെ സന്ദർശിച്ചിരുന്നില്ല. സംഭവത്തിൽ ഉത്തരവാദികളായവരെ ശിക്ഷിക്കുകയും നാഭിരാജിന് നീതി ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഭിരാജിന്റെ കണ്ണുകൾ മറ്റൊരാൾക്ക്‌ ദാനം ചെയ്തതായും അഭിനന്ദൻ അറിയിച്ചു.

TAGS: KARNATAKA | DEATH
SUMMARY: Police officer succumbs to injuries after iron pipe from flyover falls in him in Hubballi

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അൻസിബയുടെ പരാതി; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിര്‍ദേശിച്ച്‌ എറണാകുളം ജില്ല സെഷൻസ് കോടതി

തിരുവനന്തപുരം: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നല്‍കിയ പരാതിയില്‍...

ആലപ്പുഴയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു; ആറ് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: ആലപ്പുഴയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഹരിപ്പാട് കാർത്തികപ്പള്ളിയിലാണ് സംഭവം. ക്വട്ടേഷന്‍...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ രാമങ്കരി കൊണ്ടകശേരി റെനി തോമസ് (59) ബെംഗളൂരുവില്‍ അന്തരിച്ചു....

ഹൊസൂർ കൈരളി സമാജം മലയാളം മിഷൻ പ്രവേശനോത്സവം

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിലുള്ള മലയാളം മിഷൻ ഹൊസൂർ മേഖല...

ആശുപത്രിയില്‍ കഴിയുന്ന ഭാര്യക്ക് ചായ വാങ്ങി മടങ്ങുന്നതിനിടെ അപകടം; വയോധികന്‍ മരിച്ചു

തൊടുപുഴ: പനി ബാധിച്ച്‌ ആശുപത്രിയില്‍ കഴിയുന്ന ഭാര്യക്ക് ചായ വാങ്ങി നല്‍കാന്‍...

മോഡിഫിക്കേഷൻ അനുവദിക്കുന്നതില്‍ കേന്ദ്ര നിയമങ്ങള്‍ ബാധകം; അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളില്‍ വരുത്തുന്ന മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സി.പി....

യാത്രാ സമയം 1.15 മണിക്കൂർ; ബെംഗളൂരു–ചെന്നൈ അതിവേഗ റെയിൽ പദ്ധതിയുടെ രൂപരേഖ തയാറാകുന്നു 

ബെംഗളൂരു: പ്രമുഖ ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽപാതയുടെ...

ഇഡിയെ ആക്രമിച്ച കേസ്: പോലീസ് കുറ്റപത്രം സമര്‍പ്പിക്കാൻ വൈകും

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...

Related Articles

Popular Categories