ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ബാനസവാടി അയ്യപ്പ ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ രാമായണത്തെ അടിസ്ഥാനമാക്കി വിവിധ മത്സരങ്ങൾ നടത്തുന്നു. ഓഗസ്റ്റ് 11 ന് രാവിലെ 8 മണി മുതല്‍ ബാനസവാടി അയ്യപ്പ ക്ഷേത്രത്തിൽ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.
മത്സരങ്ങൾ ഇവയൊക്കെയാണ് :രാമായണ പാരായണ മത്സരം- പ്രായഭേദമന്യേ. ഇതിൽ ഒന്നും രണ്ടും, മൂന്നും സ്ഥാനം നേടുന്നവർക്ക് പത്തായിരം, അയ്യായിരം, മൂവായിരം എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നൽകുന്നതാണ്.
പ്രശ്നോത്തരി മത്സരം: -പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്, ഒന്നാം സമ്മാനവും രണ്ട് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
പ്രസംഗ മത്സരം- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികൾക്ക്. ചിത്രരചന മത്സരത്തിനും പങ്കെടുക്കാവുന്നതാണ്. ഇതിലെ വിജയികൾക്ക് മൊമെന്റോ നല്കുന്നതായിരിക്കും പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്: 83106 54290 / 96201 06534.