റേഷൻകാർഡ് മസ്റ്ററിങ് ബുധനാഴ്ച പുനരാരംഭിക്കും

തിരുവനന്തപുരം : റേഷൻകാർഡ് മസ്റ്ററിങ് ബുധനാഴ്ച പുനരാരംഭിക്കും. എല്ലാ പ്രവർത്തി ദിനങ്ങളിലും മസ്റ്ററിങ് ഉണ്ടാകും. മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് പൂർത്തിയാക്കുക. സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവെച്ചത്. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു. തിരുവനന്തപുരത്ത് ആദ്യ ഘട്ട മസ്റ്ററിങ് സെപ്റ്റംബർ 18 മുതൽ 24 വരെയും. രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ഏഴ് ജില്ലകളിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെയും മസ്റ്ററിങ് നടത്തും.

പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസറഗോഡ് ഒക്ടോബർ 3 മുതൽ 8 വരെയും മസ്റ്ററിങ് നടത്തുക. അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ പോസിൽ വിരൽ പതിക്കണം.
<br>
TAGS : RATION CARD | KERALA
SUMMARY :  Ration card mustering will resume on Wednesday

LEAVE A REPLY

Please enter your comment!
Please enter your name here