കൊച്ചി: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. എറണാകുളം മൂവാറ്റുപുഴ ആരക്കുഴയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. പുത്തന്‍പുരയില്‍ ജോബി ജോസഫിന്റെ വീടാണ് കത്തി നശിച്ചത്. വീട്ടില്‍ ആളില്ലാത്ത സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കാസറഗോഡ് കുമ്പള ദേവീനഗറില്‍ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടമുണ്ടായി. പുതിയ വീടിന്റെ മെയിന്‍ സ്വിച്ചും ഇലക്ട്രിക് മീറ്ററും കത്തി. കനത്ത മഴയില്‍ കണ്ണൂര്‍ കാക്കയംചാലില്‍ വീടിന്റെ മതില്‍ ഇടിഞ്ഞ് റോഡിലേക്ക് വീണു. ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് തെക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുള്ളതിനാല്‍ മലയോര മേഖലകളിലും തീരദേശത്തും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
SUMMARY: Heavy rain accompanied by lightning in central and northern Kerala; a house was gutted by fire in Muvattupuzha, and significant damage has been reported in various locations.
















