സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകൾ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി പറഞ്ഞു.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. 182 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.

നിപ പ്രതിരോധ പ്രവര്‍ത്തനം പ്രത്യേകമായി യോഗം ചര്‍ച്ച ചെയ്തു. പ്രോട്ടോകോള്‍ പാലിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിര്‍ദേശം നല്‍കി. രോഗവ്യാപനം ഇല്ലാത്തതിനാലും കണ്ടൈന്‍മെന്റ് സോണ്‍ പിന്‍വലിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.
<BR>
TAGS : COVID CASES
SUMMARY : 182 Covid cases in the state this month; Health Minister urges caution

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍...

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന...

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ബെംഗളൂരു വിമാനത്താവളത്തിലെ യൂസർ ഡെവലപ്‌മെന്റ് ഫീസ് നിരക്ക് കുറച്ചേക്കും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന യൂസർ...

അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം...

അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പിൽ എട്ടുപേർക്കെതിരേ കേസെടുത്ത് യുപി പോലീസ് 

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ എട്ടുപേർക്കെതിരേ കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്....

കെഎസ്‌ആര്‍ടിസി ഹൈഡ്രജൻ യുഗത്തിലേക്ക്; ബസുകള്‍ ഉടൻ എത്തുമെന്ന് മന്ത്രി സി.പി.ജോണ്‍

തിരുവനന്തപുരം: ഡി.എം.ആർ.സി ‌ഡല്‍ഹിയില്‍ ആരംഭിച്ച ഹൈഡ്രജൻ ബസ് സർവീസ് കേരളത്തിലേക്കും എത്തിക്കുമെന്ന്...

Related Articles

Popular Categories