ഒമ്പത് വർഷമായി ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതിയായ മലയാളി യുവാവ് എം.ഡി.എം.എയുമായി പിടിയില്‍ 

ബെംഗളൂരു:ക്രിമിനൽ കേസ് പ്രതിയായി ഒമ്പത് വർഷമായി ഒളിവിലായിരുന്ന മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് നാങ്കി കടപ്പുറം സ്വദേശി അബ്ദുൽ അസീർ എന്ന സാദുവിനെയാണ് (32) മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് എം.ഡി.എം.എ പിടിച്ചെടുത്തതായി മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാൾ അറിയിച്ചു.

അധോലോക കുറ്റവാളി കാളി യോഗീഷിന്റെ കൂട്ടാളിയാണ് ഇയാള്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗളൂരു സി.സി.ബി പോലീസ് നടത്തിയ റെയ്ഡിൽ നഗരത്തിലെ നന്തൂർ പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 53 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. പുത്തൂരിലെ രാജധാനി ജ്വല്ലേഴ്‌സിൽ നടന്ന വെടിവെപ്പ് സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നും കമ്മീഷണർ പറഞ്ഞു. ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ  ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
<br>
TAGS : CRIME NEWS | MANGALURU
SUMMARY : A Malayali youth who was absconding in a criminal case for nine years was arrested with MDMA

Hot this week

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തില്‍ തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന്...

എം വി ഗോവിന്ദനെതിരേ കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേ കോണ്‍ഗ്രസ് നേതാവ്...

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: ശബിരമല സ്വർണക്കൊള്ള കേസില്‍ പ്രത‍്യേക അന്വേഷണ സംഘം കോടതിയില്‍ അന്വേഷണ...

ലൈസൻസ് അനുവദിക്കണമെങ്കില്‍ 4300 രൂപ തരണം; മലപ്പുറത്ത് കൈക്കൂലി വാങ്ങിയ നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ പിടിയില്‍

മലപ്പുറം: ആയുർവേദിക് വെല്‍നെസ്സ് സെന്ററിന് ലൈസൻസ് നല്‍കാൻ കൈക്കൂലി വാങ്ങിയ കേസില്‍...

എബോള സംശയം; കോട്ടയത്ത് 52 കാരി നിരീക്ഷണത്തില്‍

കോട്ടയം: സൗത്ത് സുഡാനില്‍ നിന്നെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം. ഇവർ നിലവില്‍...

കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷൻ ഒണോത്സവം ഓഗസ്റ്റ് 16 ന്

ബെംഗളൂരു: കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷൻ ‘നമ്മ ഒണോത്സവം 2026’...

അവയവക്കച്ചവട കേസ്; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ അടക്കം അഞ്ചിടങ്ങളില്‍ ഇഡി റെയ്ഡ്

കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ ഇഡി റെയ്ഡ്. കൊച്ചിയിലെ...

ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ പുതിയ ഭാരവാഹികളായി റോബിൻ മാത്യു...

Related Articles

Popular Categories