കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 5 കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു

ഉത്തരാഖണ്ഡിലെ മസൂറിയില്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞ് 5 കോളേജ് വിദ്യാർഥികള്‍ മരിച്ചു. മസൂറി-ഡെറാഡൂണ്‍ റോഡിലാണ് അപകടമുണ്ടായത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വിദ്യാർത്ഥി സംഘം അപകടത്തിൽപെട്ടത്.

ഡെറാഡൂണിലെ ഐഎംഎസ് കോളേജിലെ വിദ്യാർഥികളായ നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചതെന്ന് എസ്പി പ്രമോദ് കുമാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥിനി ചികിത്സയിലാണ്. വിദ്യാർഥികളില്‍ ഒരാള്‍ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here