ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ് തുടരുന്നു. പുരുഷന്മാരുടെ 97 കിലോഗ്രാം വിഭാഗം ഫൈനലില്‍ ജപ്പാന്റെ യൂറി നകസാറ്റോയോട് 0-4ന് തോറ്റതോടെ ഇന്ത്യൻ താരം നിതേഷ് സിവാചിന് വെള്ളിയില്‍ തൃപ്തിപ്പെടേണ്ടിവന്നു. ഫൈനലില്‍ തുടക്കത്തില്‍ തന്നെ നിതേഷ് രണ്ട്-ഓണ്‍-വണ്‍ ഗ്രിപ്പ് ഉപയോഗിച്ച്‌ ആക്രമണത്തിന് ശ്രമിച്ചെങ്കിലും നകസാറ്റോ കടുത്ത പ്രതിരോധം തീർത്തു.

മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ നിതേഷിനെ പുറത്തേക്ക് തള്ളിയ ജാപ്പനീസ് താരം രണ്ട് പോയിന്റ് സ്വന്തമാക്കി. ഗ്രൗണ്ട് പൊസിഷനിലായ നിതേഷ് ശക്തമായ പ്രതിരോധം കാഴ്ചവച്ചെങ്കിലും നകസാറ്റോയ്ക്ക് ലീഡ് ഉയർത്താനായി. രണ്ടാം ഘട്ടത്തിലും നകസാറ്റോ സമ്മർദം തുടർന്നു. നിതേഷിനെ ബാലൻസ് തെറ്റിച്ച ശേഷം ടേക്ക്‌ഡൗണ്‍ നേടിയാണ് ജാപ്പനീസ് താരം ലീഡ് 4-0 ആക്കിയത്. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ തിരിച്ചുവരാൻ നിതേഷ് ശ്രമിച്ചെങ്കിലും നകസാറ്റോയുടെ പ്രതിരോധം മറികടക്കാനായില്ല.

നിതേഷിന്റെ വെള്ളിയോടെ ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ വിഭാഗത്തില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള കാത്തിരിപ്പ് വീണ്ടും നീളുകയാണ്. 1962ലാണ് ഇന്ത്യ അവസാനമായി ഈ വിഭാഗത്തില്‍ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയത്. ജക്കാർത്തയില്‍ മലവ സിങ് 52 കിലോഗ്രാം വിഭാഗത്തിലും ഗണപത് അന്ദല്‍ക്കർ 97 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിലും സ്വർണം നേടിയിരുന്നു.

SUMMARY: Asian Games: Silver for Nitesh Sivach in Greco-Roman 97kg

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലത്തായി പോക്‌സോ കേസ്; പ്രതി കെ. പത്മരാജന് സുപ്രിംകോടതി നോട്ടീസ്

ഡല്‍ഹി: പാലത്തായി പോക്സോ കേസിലെ പ്രതി പത്മരാജന് നോട്ടീസ് അയച്ച്‌ സുപ്രീംകോടതി....

ഭക്തിസാന്ദ്രമായി സന്നിധാനം; മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു

പന്തളം: മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു. നിയുക്ത മേല്‍ശാന്തി ഇ.ഡി പ്രസാദ്...

ബില്‍ക്കിസ് ബാനു കേസ്: 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ താല്‍ക്കാലികമായി...

തിരിച്ചടിച്ച്‌ ഇന്ത്യൻ സൈന്യം; കുല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍...

ബെംഗളൂരുവിലെ താമസക്കാരുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിനായി വീടുതോറുമുള്ള വിവരശേഖരണം നടത്തും

ബെംഗളൂരു: നഗരത്തിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കണമെന്ന് കർണാടക...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ജിഎസ്‍ടി സമന്‍സിനെതിരെ റിപ്പോര്‍ട്ടര്‍ നല്‍കിയ ഹർജി തള്ളി

കൊച്ചി: മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി അന്വേഷണത്തില്‍ സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ്...

ഗ്രീൻ എസ്.എം. ടാക്സി സർവീസിനെതിരെ കർണാടകയിലെ ടാക്സി സംഘടനകൾ

ബെംഗളൂരു: വിയറ്റ്നാം ആസ്ഥാനമായ വിൻഗ്രൂപ്പിന്റെ ഇലക്ട്രിക് ടാക്സി സേവനമായ ഗ്രീൻ എസ്.എം....

‘കന്നഡ ബാലകഥകൾ’ മലയാളം പരിഭാഷ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലദിനാഘോഷത്തോടനുബന്ധിച്ച് ഡോ....

Related Articles

Popular Categories