ക്ഷേമ പെന്‍ഷന്‍; ഒരു ഗഡു കുടിശിക കൂടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ കുടിശികയില്‍ ഒരു ഗഡുകൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് അടുത്തമാസം ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ രണ്ടു ഗഡു ലഭിക്കും. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡുകൂടി അനുവദിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

അടുത്ത മാസം പകുതിക്കുശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാനാണ് തീരുമാനം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും. ഒരോ ഗുണഭോക്താവിനും 3,200 രൂപ വീതം ലഭിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കേന്ദ്ര നയങ്ങളാല്‍ സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെ ഭാഗമായി കുടിശികയായ ക്ഷേമ പെന്‍ഷനിലെ ഒരു ഗഡുവാണ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

അഞ്ചു ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. അതില്‍ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതില്‍ ഒരു ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചത്.

ഏപ്രിലിലെ പെന്‍ഷന്‍ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അതാത് മാസംതന്നെ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 62 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്.

TAGS : PENSION
SUMMARY : Welfare pension; One more installment of arrears granted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 41 📖 മനേഗെ ബന്നി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1938ൽ...

കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: അഴീക്കോട് ആനിവയലില്‍ കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍...

കർണാടകയിലെ ജയിലുകളുടെ സുരക്ഷ ശക്തമാക്കും

ബെംഗളൂരു: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി...

ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്കും ഇനി യൂസർ ഫീ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെപ്റ്റംബർ 1 മുതൽ എത്തുന്ന യാത്രക്കാരിൽ...

നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഹൈദരാബാദ്: മാധാപുര്‍ അഞ്ജയ്യ നഗറില്‍ നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത നാളെ മുതല്‍

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

72-ാമത് നെഹ്റു ട്രോഫി വള്ളംകളി; കന്നി അങ്കത്തില്‍ തന്നെ ജലരാജാവായി അരോമ

ആലപ്പുഴ: ആവേശവും ആവർത്തിക്കാനാവാത്ത ആവേശക്കാഴ്ചകളും നിറഞ്ഞ നെഹ്റു ട്രോഫി വള്ളംകളി 2026-ല്‍...

Related Articles

Popular Categories