കർണാടകയിൽ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഏപ്രിൽ 19 മുതൽ 21 വരെ തീരദേശ കർണാടകയിലും ഉൾപ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരുവിൽ രണ്ട് ദിവസങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യത. കഴിഞ്ഞ 148 ദിവസമായി ബെംഗളൂരുവിൽ മഴ ലഭിച്ചിട്ടില്ല.

അടുത്ത 48 മണിക്കൂറിനുള്ളിൽ നഗരത്തിൽ ചെറിയ മഴ ലഭിച്ചേക്കുമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെളഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, ബെംഗളൂരു റൂറൽ, ചാമരാജനഗർ, ചിക്കബെല്ലാപുർ, ചിക്കമഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ശിവമോഗ, തുമകുരു, വിജയനഗര ജില്ലകളിലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. ബാഗൽകോട്ട്, ബെളഗാവി, ബീദർ, ഗദഗ്, കലബുർഗി, കൊപ്പാൽ, റായ്ച്ചൂർ, യാദ്ഗിർ, വിജയപുര ജില്ലകളിൽ ഏപ്രിൽ 22 മുതൽ വേനൽ മഴ ലഭിച്ചേക്കും.

The post കർണാടകയിൽ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത appeared first on News Bengaluru.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിവാഹേതര ബന്ധത്തെ എതിർത്തു; അമ്മയും കാമുകനും ചേർന്ന് മകനെ കഴുത്തുഞെരിച്ച് കൊന്നു

ബെംഗളൂരു: അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് യുവാവിനെ അമ്മയും കാമുകനും...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം 15ന്; ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥി

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം നവംബർ 15ന്...

ശബരിമല തീര്‍ത്ഥാടനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍...

14.35 ലക്ഷം രൂപയുടെ ഗോവൻ മദ്യവുമായി നാല് പേർ പിടിയിൽ

ബെംഗളൂരു: ഗോവയിൽ നിന്ന് മംഗളൂരുവിലേക്ക് അനധികൃതമായി മദ്യം കടത്തിയ നാല് പേരെ...

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍; സ്കൂളുകള്‍ 18-ന് അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വർഷത്തെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബർ 8-ന്...

മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിക്കടുത്ത് ദേശീയപാത 73-ൽ ഗൂഡ്സ് ടെമ്പോയും...

സ്കൂട്ടറില്‍ 5 പേരുമായി യാത്ര; വിദ്യാര്‍‌ഥികള്‍ക്ക് 2500 രൂപ പിഴ, വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കൊച്ചി: അഞ്ചുപേരുമായുള്ള വിദ്യാർഥികളുടെ സ്കൂട്ടർ യാത്രയില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....

Related Articles

Popular Categories