നഞ്ചൻകോടിൽ കാർ മറിഞ്ഞ് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരു: മൈസൂരു നഞ്ചൻകോടിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. മലപ്പുറം പെരുവള്ളൂർ കാടപ്പടി സ്വദേശി ഇ.കെ. ഫാഹിദ് (21), കൊട്ടേപ്പാറ കോയ എന്നവരുടെ മകൻ മുഹമ്മദ് ഷബീബ് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നഞ്ചൻകോട് ടോൾ പ്ലാസക്ക് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഫാഹിദ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഗുരുതര പരുക്കുകളോടെ മൈസൂരു ജെ.എസ്.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് ഷബീബ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ശനീഹ് നെയ്യാൻ (26), റഹീസ് അലി (20), അർഷാദ് എന്നിവര്‍ ജെ.എസ്.എസ്. ആശുപത്രിയിൽ ചികിത്സയിലാണ്.

പെരുവള്ളൂരില്‍ നിന്നുള്ള 11 പേരടങ്ങുന്ന സംഘം രണ്ടു കാറുകളിലായി മൈസൂരു സന്ദർശിക്കാനെത്തിയതായിരുന്നു. തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മൈസൂരു കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ നടന്നുവരുന്നു.

അബ്ദുൾ ഗഫൂർ – ഹാരിഫ ദമ്പതികളുടെ മകനാണ് ഫാഹിദ്. വേങ്ങര മലബാർ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. സഹോദരങ്ങൾ: സദക്കത്തുല്ല, സഹല ഷെറി, മുനവർ അലി.

The post നഞ്ചൻകോടിൽ കാർ മറിഞ്ഞ് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു appeared first on News Bengaluru.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

Related Articles

Popular Categories