ബെംഗളൂരു ക്നാനായ കുടുംബ സംഗമം

ബെംഗളൂരു: സ്വർഗറാണി ഫൊറോനാ ദൈവാലയത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചുള്ള ക്നാനായ കുടുംബസംഗമം മാർ.മാക്കീൽ ഗുരുകുലത്തിൽ നടന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി ഫാ. ഷിനോജ് വെള്ളായിക്കൽ അധ്യക്ഷത വഹിച്ചു. റവ.ഡോ. ബിനു കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ.മൈക്കിൾ പ്ലാംപറമ്പിൽ, സിസ്റ്റർ ലിനി, മേഴ്‌സി സിന്നി മണീയത്ര, ജിൻസ് ടോമി, ഫാ.അനീഷ് മാവേലിപുത്തൻപറമ്പിൽ തുടങ്ങിയവർ ആശംസകൾ നേരുന്നു. പ്രോഗ്രാം കൺവീനർ റോബി കിഴക്കേപറമ്പിൽ സ്വാഗതവും, ജൂബിലി കൺവീനർ ജോമി തെങ്ങനാട്ട് നന്ദിയും പറഞ്ഞു.

ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽനിന്നായ് നാനൂറിൽ പരം സമുദായ അംഗങ്ങൾ കുടുംബസംഗമത്തിൽ സന്നിഹിതരായിരുന്നു. ക്നാനായ തനിമ നിലനിർത്തികൊണ്ടുള്ള ആഘോഷങ്ങൾ, വർണപ്പകിട്ടാർന്ന വിവിധ കലാപരിപാടികൾ, മുതിർന്ന പൗരന്മാരെയും, വിവാഹ വാർഷികത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിക്കൽ, തുടങ്ങിയവ ജൂബിലി കുടുംബ സംഗമത്തിന്റെ പ്രത്യേകതകളായിരുന്നു. ജൂബിലി സെൻട്രൽ കമ്മിറ്റി അംഗങ്ങളും, പാരിഷ് കൗൺസിൽ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
<br>
TAGS : RELIGIOUS

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ മഴയ്ക്ക്...

ബെംഗളൂരു–മംഗളൂരു ട്രെയിൻ മംഗളൂരു സെൻട്രൽ വരെ നീട്ടണമെന്ന്  ആവശ്യം

ബെംഗളൂരു: ബെംഗളൂരു–മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന യശ്വന്ത്പൂർ–മംഗളൂരു പ്രതിവാര ട്രെയിൻ മംഗളൂരു...

സാമ്രാജ്യത്വ അധിനിവേശം തിരിച്ചുവരാതിരിക്കാൻ ജാഗ്രത വേണം: ഡോ. എൻ. എ. മുഹമ്മദ്

ബെംഗളൂരു: സാമ്രാജ്യത്വ അധിനിവേശം തകർത്ത് നാം നേടിയ സ്വാതന്ത്ര്യവും ഇന്ത്യൻ മതേതരത്വവും...

ആയുഷ്‌മാൻ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആയുർവേദ ചികിത്സ കേന്ദ്രമായ ആയുഷ്മാൻ...

ബെംഗളൂരു പോലീസിനെ 5 കമ്മീഷണറേറ്റുകളായി വിഭജിക്കും

ബെംഗളൂരു: നഗരത്തിന്റെ വേഗത്തിലുള്ള വളർച്ചയും വർധിച്ചുവരുന്ന ജനസംഖ്യയും കണക്കിലെടുത്ത് ബെംഗളൂരു സിറ്റി...

രണ്ടു പേരുടെ ജീവനെടുത്ത ബിഡദിയിലെ കേരള ആർ.ടി.സി. ബസ് അപകടം: ഫൊറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു

ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ്...

ഓണത്തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യല്‍ ട്രെയിൻ കൂടി

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍...

Related Articles

Popular Categories