മണ്ണിടിച്ചിൽ; ഗംഗാവലി നദിയിലെ മണ്‍കൂനയ്ക്ക് സമീപം പുതിയ സിഗ്നല്‍

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. രക്ഷാപ്രവർത്തനത്തിനിടെ മഴയും പുഴയിലെ കുത്തൊഴുക്കും കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്നൽ കൂടി ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു. ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്.

സിഗ്നൽ ലഭിച്ചിരിക്കുന്ന പ്രദേശത്ത് ശക്തമായ അടിയൊഴുക്കാണുള്ളത്. ഇക്കാരണത്താൽ സിഗ്നൽ ലഭിച്ച ഭാഗത്തേക്ക്‌ പോകാൻ ബുദ്ധിമുട്ടുണ്ട്. റോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്തായാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. പുഴയ്ക്ക് ഒത്തനടുക്കുള്ള പാറകളടങ്ങിയ മൺകൂനയ്ക്ക് സമീപത്തായിട്ടാണ് ഇത്. വൈകിട്ടോടെ സ്കാനിങ് വിവരങ്ങൾ ലഭ്യമാകും. ഇതോടെ കൂടുതൽ വ്യക്തത വരും. ഈ സിഗ്നൽ കേന്ദ്രീകരിച്ചും തിരച്ചിൽ ശക്തമാക്കുമെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു.

നേരത്തെ നദിയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ട്രക്കിന്റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്റെയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം.

ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തെരച്ചിലിൽ നിർണായകമാണ്. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എസ്കവേറ്ററുകൾ പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തുകയാണ്.

TAGS: ARJUN | LANDSLIDE
SUMMARY: Rescue operation underway for arjun, new signal found

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ത്രിലോചന അരങ്ങേറ്റം ഇന്ന്

ബെംഗളൂരു: രുദ്രാക്ഷം സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറൽ സംഘടിപ്പിക്കുന്ന ത്രിലോചന...

ജി. പരമേശ്വരയ്ക്കെതിരെ അപകീർത്തി വിഡിയോ; യുട്യൂബർ അറസ്റ്റിൽ

ബെംഗളൂരു: ഉപമുഖ്യമന്ത്രി ജി.പരമേശ്വര, തുമക്കൂരു ജില്ലാ കലക്ടർ ശുഭ കല്യാൺ എന്നിവർക്കെതിരെ...

ബിഎംടിസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റിന് കണ്ടക്ടറുടെ മൊബൈലിലെ ക്യു.ആർ. കോഡ് സ്‌കാൻ ചെയ്‌ത്‌ പണമടയ്ക്കരുത്, ഇ.ടി.എം. ക്യു.ആർ. കോഡിലൂടെ മാത്രം

ബെംഗളൂരു: ബിഎംടിസി ബസുകളിൽ യു.പി.ഐ. പെയ്കന്റുകൾ കണ്ടക്ടറുടെ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിലൂടെ...

കുദ്രെമുഖിലെ ട്രെക്കിങ് പാതകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തി

ബെംഗളൂരു: കുദ്രെമുഖ് ഡിവിഷനു കീഴിലെ 4 ട്രെക്കിങ് പാതകളിൽ നിയന്ത്രണം. കുദ്രെമുഖ്,...

പരാഗ്വെയെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ

ടെക്സാസ്: പ്രീക്വാർട്ടറിൽ പാരഗ്വായ്യെ കീഴടക്കി ഫ്രാൻസ് ക്വാർട്ടറിൽ. എതിരില്ലാത്ത ഒരു ഗോളിനാണ്...

ജാലഹള്ളി അയ്യപ്പക്ഷേത്രം ഭാരവാഹികള്‍

ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്ര സമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡി.കെ.കൃഷ്ണകുമാർ...

നടപ്പാതകളിലെ കയ്യേറ്റം ഒഴിപ്പിക്കൽ തുടരും; മൂന്ന് ദിവസത്തിനിടെ 202 കിലോമീറ്ററിലധികം കൈയേറ്റം നീക്കി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമാക്കാനുള്ള പ്രത്യേക നടപടിയുടെ ഭാഗമായി ബിബിഎംപി...

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

തേ​ഞ്ഞി​പ്പാ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല്...

Related Articles

Popular Categories