മലയാളി ഹോളിവുഡ് നടൻ തോമസ് ബെര്‍ളി അന്തരിച്ചു

കൊച്ചി: ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി (93) അന്തരിച്ചു. കൊച്ചിയിലെ പ്രമുഖ വ്യവസായിയായ ഇദ്ദേഹം ദീർഘകാലമായി മത്സ്യസംസ്‌കരണ -കയറ്റുമതി രംഗത്താണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. 1950കളിലാണ് തിരക്കഥയിലൂടെയും അഭിനയത്തിലൂടെയുമൊക്കം അദ്ദേഹം ഹോളിവുഡിന്റെ ഭാഗമായി മാറിയത്.

വിദ്യാര്‍ഥിയായിരിക്കുമ്പോൾ സിനിമ പഠിക്കാന്‍ അമേരിക്കയിലേക്കു പോയ കലാകാരനാണ് തോമസ് ബെര്‍ളി. 1954ല്‍ അദ്ദേഹം ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചു. ഇംഗ്ലീഷ് സിനിമകള്‍ക്കു വേണ്ടി തിരക്കഥയെഴുതി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലായിരുന്നു സിനിമാ പഠനം. സിനിമാ സംവിധാനവും നിര്‍മാണത്തിന്റെ വിവിധ വശങ്ങളുമാണ് പഠിച്ചത്. പഠനകാലത്ത് തോമസ് ബെര്‍ളി എഴുതിയ ഒരു തിരക്കഥ കിങ് ബ്രദേഴ്‌സ് എന്ന കമ്പനി സിനിമയാക്കി.

അക്കാലത്ത് അതിന് 2500 ഡോളര്‍ അദ്ദേഹത്തിനു ലഭിച്ചു. പിന്നീട് 15 വര്‍ഷക്കാലം അമേരിക്കയിലെ ടെലിവിഷന്‍-സിനിമ കമ്പനികളില്‍ പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചത്. നിരവധി തിരക്കഥകളുമെഴുതി. ഇന്റര്‍മീഡിയറ്റ് പഠനം കഴിഞ്ഞ കാലത്താണ് അക്കാലത്തെ പ്രമുഖ സംവിധായകനായ വിമല്‍കുമാറിനെ കാണുന്നത്. തിരമാല എന്ന ചിത്രത്തില്‍ അഭിനയിച്ചു.

ആ സിനിമയില്‍ തോമസ് ബെര്‍ളി നായകനായിരുന്നു. പ്രമുഖ നടന്‍ സത്യനായിരുന്നു ആ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ചത്. പടം ഹിറ്റായി. പക്ഷേ, സിനിമയ്ക്കു പിന്നാലെ പോകാന്‍ വീട്ടുകാര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. കൊച്ചിയിലെ കുരിശിങ്കല്‍ തറവാട്ടിലെ അംഗമായിരുന്ന അദ്ദേഹത്തിന് വീട്ടുകാര്‍ പറയുന്നത് കേള്‍ക്കേണ്ടി വന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് പഠനം തുടര്‍ന്നു.

സിനിമ മാത്രമേ പഠിക്കൂ എന്ന് ശഠിച്ച അദ്ദേഹം അങ്ങനെയാണ് അമേരിക്കയില്‍ പഠനത്തിന് എത്തിയത്. അമേരിക്കയില്‍ നിന്ന് മടങ്ങി 10 വര്‍ഷത്തിനു ശേഷം ബെര്‍ളി വീണ്ടും മലയാള സിനിമയിലെത്തി. ‘ഇത് മനുഷ്യനോ’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. കെ പി ഉമ്മറായിരുന്നു ആ ചിത്രത്തില്‍ നായകന്‍. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു സിനിമ സംവിധാനം ചെയ്തു. ‘വെള്ളരിക്കാപ്പട്ടണം’ എന്ന ചിത്രമാണത്.

പ്രേംനസീര്‍ അഭിനയിച്ച മുഴുനീള ഹാസ്യചിത്രം. ഇതിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയതും തോമസ് ബെര്‍ളിയായിരുന്നു. സിനിമയും അതിലെ പാട്ടുകളും ഹിറ്റായിരുന്നു. ‘ഹോളിവുഡ് ഒരു മരീചിക’ എന്ന പേരില്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതം പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. അതുള്‍പ്പെടെ നാല് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു.

TAGS : LATEST NEWS
SUMMARY : Malayalam Hollywood actor Thomas Burley passed away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിന്റെ പുതിയ ഗതാഗതകേന്ദ്രമായി ഹൊസ്കോട്ടെ ഒരുങ്ങുന്നു; വരുന്നത് വൻകിട പദ്ധതികൾ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന...

സേലം ഡിവിഷനിൽ അറ്റകുറ്റപ്പണി; കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

പാലക്കാട്: സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി നടക്കുന്നതിനാൽ കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍...

കർണാടകയിൽ മഴ തുടരും; നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ സാധ്യത തുടരുന്നതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു....

കല ഓണോത്സവം ഇന്ന്

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കല ഓണോത്സവം...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ‘കെ.കെ.എസ്. പൊന്നോണം 2026’ ഇന്ന് രാവിലെ...

ബെംഗളൂരുവിന്റെ പുതിയ ഗതാഗതകേന്ദ്രമായി ഹൊസ്കോട്ടെ ഒരുങ്ങുന്നു; വരുന്നത് വൻകിട പദ്ധതികൾ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന...

സേലം ഡിവിഷനിൽ അറ്റകുറ്റപ്പണി; കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

പാലക്കാട്: സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി നടക്കുന്നതിനാൽ കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍...

കർണാടകയിൽ മഴ തുടരും; നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ സാധ്യത തുടരുന്നതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു....

കല ഓണോത്സവം ഇന്ന്

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കല ഓണോത്സവം...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ‘കെ.കെ.എസ്. പൊന്നോണം 2026’ ഇന്ന് രാവിലെ...

വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു....

പാക് ഭീകരരുമായി ചാറ്റ്; കർണാടകയിൽ 24കാരൻ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച്...

പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു; ബൈക്കിലെത്തിയ അജ്ഞാതർ ആക്രമിച്ചതായി റിപ്പോർട്ട്

അമൃത്സർ: പഞ്ചാബിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ എന്ന്...

Related Articles

Popular Categories