മുൻ‌കൂർ അറിയിപ്പില്ലാതെ ഗിഗ് തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന് സർക്കാർ

ബെംഗളൂരു: സാധുവായ കാരണങ്ങളും മുൻകൂർ അറിയിപ്പും കൂടാതെ ഗിഗ് തൊഴിലാളികളെ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ. തൊഴിൽ വകുപ്പ് തയ്യാറാക്കിയ ബില്ലിലാണ് പുതിയ നിർദേശം. പിരിച്ചുവിടുന്നതിനു മുമ്പ് 14 ദിവസത്തെ മുൻ‌കൂർ അറിയിപ്പ് നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. പരമ്പരാഗത മുതലാളി-തൊഴിലാളി ബന്ധത്തിനുപുറത്ത് തൊഴിൽ കണ്ടെത്തുകയോ തൊഴിലെടുക്കുകയോചെയ്യുന്ന വ്യക്തിയെയാണ് കേന്ദ്രസർക്കാർ 2020-ൽ ഇറക്കിയ കോഡ് ഓഫ് സോഷ്യൽ സെക്യൂരിറ്റി, ഗിഗ് വർക്കറായി നിർവചിച്ചിരിക്കുന്നത്.

ഭരണകക്ഷിയായ കോൺഗ്രസ് കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബെംഗളൂരുവിൽ രണ്ട് ലക്ഷം ഗിഗ് തൊഴിലാളികളുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ കണക്ക്.

തൊഴിലാളിയും തൊഴിൽ ദാതാവും തമ്മിലുള്ള കരാറിൻ്റെ നിബന്ധനകളിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ, 14 ദിവസത്തിൽ കുറയാതെ നോട്ടീസ് നൽകണം. അല്ലാത്തപക്ഷം തൊഴിലാളികൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്. പുതിയ തൊഴിൽ നിയമപ്രകാരം സർക്കാർ ഗിഗ് വർക്കേഴ്സ് വെൽഫെയർ ബോർഡ് രൂപീകരിക്കും. ഈ ബോർഡ് എല്ലാ ഗിഗ് തൊഴിലാളികളെയും അഗ്രഗേറ്റർമാരെയും അംഗീകൃതമായി രജിസ്റ്റർ ചെയ്യും. തൊഴിൽ മന്ത്രി അധ്യക്ഷനായ 10 അംഗ ബോർഡിൽ ഗിഗ് തൊഴിലാളികളുടെ രണ്ട് പ്രതിനിധികളും അഗ്രഗേറ്റർമാരിൽ നിന്ന് രണ്ട് പേരും ഒരു സിവിൽ സൊസൈറ്റി അംഗവും ഉണ്ടാകും. ഇവരെയെല്ലാം സർക്കാർ നാമനിർദ്ദേശം ചെയ്യും.

ഇതിനു പുറമെ അവകാശങ്ങൾ, പേയ്‌മെൻ്റുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉന്നയിക്കുന്നതിന് ഗിഗ് തൊഴിലാളികൾക്കായി പരാതി പരിഹാര സംവിധാനം സർക്കാർ നിർദേശിച്ചിട്ടുണ്ട്.

TAGS: KARNATAKA | GIG WORKERS
SUMMARY: Gig workers cant be terminated without prior notice says govt

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

Related Articles

Popular Categories