മോദി നാളെ കർണാടകയിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കർണാടകയിൽ എത്തുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ശനിയാഴ്ച സംസ്ഥാനത്ത് എത്തുന്ന അദ്ദേഹം പാർട്ടിയുടെ വിവിധ റാലികളിൽ പങ്കെടുക്കും. ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് ശേഷം നടക്കുന്ന റാലിയിലും ചിക്കബെല്ലാപുരയിൽ നടക്കുന്ന റാലിയിലും അദ്ദേഹം പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള മോദിയുടെ നാലാമത്തെ കർണാടക സന്ദർശനമാണിത്. ശനിയാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു പാലസ്’ ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ രണ്ടു ലക്ഷം പേർ പങ്കെടുക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടുത്തദിവസങ്ങളില്‍ കർണാടകയില്‍ എത്തും. 23-ന് ബെംഗളൂരുവിൽ നടക്കുന്ന റോഡ് ഷോയില്‍ ഷാ പങ്കെടുക്കും. 24-ന് രാവിലെ ചിക്കമഗളൂരുവിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. ഉച്ചയക്ക് ശേഷം തുമകൂരുവിൽ പിന്നാക്കവിഭാഗക്കാരുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ഹുബ്ബള്ളിയിൽ റോഡ് ഷോ നടത്തും. 24-ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കർണാടകത്തിൽ പ്രചാരണത്തിനെത്തുന്നുണ്ട്.

 

The post മോദി നാളെ കർണാടകയിൽ appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here