വയനാടിന് ഒരു കൈത്താങ്ങ്; ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മ 1 കോടി രൂപ നല്‍കി

തിരുവനന്തപുരം: വയനാടിന് കൈത്താങ്ങുമായി ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ സംഭാവന നല്‍കി.

രാജ്കുമാർ സേതുപതി, സുഹാസിനി മണിരത്നം, ശ്രീപ്രിയ, മണിരത്നം, ഖുശ്ബു സുന്ദർ, മീന സാഗർ, കല്യാണി പ്രിയദർശൻ, ലിസി ലക്ഷ്മി, ശോഭന, റഹ്മാൻ തുടങ്ങിയവരും ഇതിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പണം കൈമാറുകയായിരുന്നു ചെന്നൈയിലെ ഈ താരകൂട്ടായ്മ.

ചൂരല്‍മല, മുണ്ടക്കൈ മേഖലകളിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി തെലുങ്ക്, തമിഴ് ഇൻഡസ്ട്രിയില്‍ നിന്നും നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തെലുങ്ക് സൂപ്പർ താരം പ്രഭാസ് 2 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നല്‍കിയത്. ഒരുകോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേർന്ന് സംഭാവന ചെയ്തത്.

മോഹൻലാല്‍, മമ്മൂട്ടി, മഞ്ജു വാര്യർ, ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മഞ്ജു വാര്യർ അഞ്ചുലക്ഷം രൂപയും, നവ്യാ നായർ ഒരുലക്ഷം രൂപയുമാണ് നല്‍കിയത്.

TAGS : WAYANAD LANDSLIDE | CHENNAI | FILM
SUMMARY : Wayanad landslide; 1 crore was given by the film association of Chennai

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും നടി ആശ അരവിന്ദ് രാജിവച്ചു

കൊച്ചി: എഎംഎംഎ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നടി...

മുൻ എം.എൽ.എ ടി.പി.എം സാഹിർ അന്തരിച്ചു

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം...

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക്...

കരിങ്കടലില്‍ ചരക്ക് കപ്പലിനു നേരെ വീണ്ടും ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു...

ധർമേന്ദ്ര പ്രധാൻ്റെ രാജിയിൽ ഉറച്ച് സിജെപി; ഡൽഹിയിൽ കേന്ദ്രസർക്കാരുമായുള്ള മൂന്നാംഘട്ട ചർച്ച ഇന്ന്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും; രാവിലെ മുതൽ വൈകിട്ട് വരെ നിയന്ത്രണം

ബെംഗളൂരു: കെപിടിസിഎൽ നടപ്പാക്കുന്ന അറ്റകുറ്റപ്പണികളുടെയും വൈദ്യുതി വിതരണ ശൃംഖലയുടെ പരിപാലന പ്രവർത്തനങ്ങളുടെയും...

നീറ്റ് പരീക്ഷാ വിവാദം; കർണാടകയിലുടനീളം പ്രതിഷേധം ശക്തം

ബെംഗളൂരു: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ കർണാടകയുടെ...

ഡോംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബർ 27-ന്

ബെംഗളൂരു: ഡോംലൂർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27-ന്...

Related Articles

Popular Categories