സംസ്ഥാനത്ത് 15 മാസത്തിനിടെ 1,182 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌

ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ 15 മാസത്തിനിടെ 1,182 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌. റവന്യു വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കടുത്ത വരൾച്ച, വിളനാശം, അമിത കടബാധ്യത എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് കർഷകർ ആത്മഹത്യ ചെയ്തത്. ഇവയിൽ ഭൂരിഭാഗവും ബെലഗാവി, ഹാവേരി, ധാർവാഡ് എന്നീ മൂന്ന് ജില്ലകളിലാണ്. യഥാക്രമം 122, 120, 101 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട്‌ ചെയ്തു.

ഇതേ കാലയളവിൽ ചിക്കമഗളൂരിൽ 89 കർഷക ആത്മഹത്യകളും, കൽബുർഗിയിൽ 69 ഉം യാദ്ഗിരിൽ 68 കർഷക ആത്മഹത്യകളും റിപ്പോർട്ട് ചെയ്തു. ചിക്കബെല്ലാപൂരിലും ചാമരാജ് നഗറിലും രണ്ട് കർഷക ആത്മഹത്യകൾ വീതം റിപ്പോർട്ട്‌ ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറിൽ കർണാടകയിലെ കരിമ്പ് വികസന-കാർഷിക ഉൽപന്ന മാർക്കറ്റ് കമ്മിറ്റികളുടെ (എപിഎംസി) മന്ത്രി ശിവാനന്ദ് പാട്ടീൽ, സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം 5 ലക്ഷം രൂപയായി ഉയർത്തിയതിന് ശേഷം സംസ്ഥാനത്ത് കർഷക ആത്മഹത്യകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവെന്ന് പറഞ്ഞത് വിവാദമായിരുന്നു.

കൃഷിനാശവും വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെയും സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളാണ് ഈ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് പാട്ടീൽ പറഞ്ഞിരുന്നു.

TAGS: KARNATAKA | FARMER SUICIDES
SUMMARY: Nearly 1,200 Karnataka farmers died by suicide in 15 months

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം...

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

Related Articles

Popular Categories