സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം

0
79
വാര്‍ഷിക പൊതുയോഗം പ്രസിഡണ്ട് അലക്‌സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഉള്ളഹള്ളി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡണ്ട് അലക്‌സ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.. സെക്രട്ടറി ഹാരിസ്, ട്രഷറര്‍ ശിവപ്രസാദ്, വൈസ് പ്രസിഡന്റ്, ബിനു വി ആര്‍, ജോയിന്റ് സെക്രട്ടറി, വിനോദ് കുമാര്‍, സീനിയര്‍ സിറ്റിസണ്‍ ചെയര്‍ പേഴ്‌സണ്‍, മനോഹരന്‍, ലേഡീസ് വിംഗ് ചെയര്‍പേഴ്‌സണ്‍, സന്ധ്യ അനില്‍, യൂത്ത് വിംഗ് ചെയര്‍മാന്‍ ഡോ. നകുല്‍ ബി കെ, തുടങ്ങിയവര്‍ സംസാരിച്ചു.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഓണവില്ല് 2024’ ഒക്ടോബര്‍ 20ന് ടി ജോണ്‍ കോളജ് ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികള്‍, ഓണസദ്യ,കായിക മത്സരങ്ങള്‍ എന്നിവയോടെ നടത്താന്‍ തീരുമാനിച്ചു. ഓണാഘോഷ കമ്മിറ്റിയുടെ കണ്‍വീനറായി ബിനു ദിവാകരനെ തിരഞ്ഞെടുത്തു.
<BR>
TAGS : SOUTH BANGALORE MALAYALI ASSOCIATION
SUMMARY : South Bangalore Malayali Association Annual General Meeting

LEAVE A REPLY

Please enter your comment!
Please enter your name here