സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

സൗരാഷ്ട്രയ്ക്ക് സമീപം വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിലായി ന്യൂനമര്‍ദ്ദം തുടരുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുമുണ്ട്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചയും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട് .
SUMMARY: Heavy rain likely in three districts of the state today; yellow alert issued.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കും

തിരുവനന്തപുരം: റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബസ് സര്‍വീസുകള്‍ക്കിടയില്‍...

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 16കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

4 കിലോമീറ്റർ പിന്നിടാൻ രണ്ടര മണിക്കൂർ; ബെംഗളൂരുവിൽ സ്കൂൾ യാത്ര വീണ്ടും ദുരിതത്തിൽ

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെ...

അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകൾക്കെതിരെ 3,756 കേസുകൾ

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരിൽ നിന്ന് അമിത...

എസ്.ഐ.ആർ: കർണാടകയിലെ 84 ലക്ഷം ഒഴിവാക്കിയ വോട്ടർമാരിൽ വീണ്ടും അപേക്ഷിച്ചത് 6.5 ലക്ഷം പേർ മാത്രം

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആർ നടപടിയിൽ പേരുകൾ ഒഴിവാക്കപ്പെട്ട...

പിടിച്ചെടുത്ത 11,346 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റുന്നു

ബെംഗളൂരു: പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന 11,346 പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ടതുമായ...

പീനിയയിൽ സ്കോഡയുടെ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം

ബെംഗളൂരു: ബെംഗളൂരുവിലെ പീനിയയിൽ സ്കോഡ ഓട്ടോ ഇന്ത്യ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം...

Related Articles

Popular Categories