ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിലിന്റെ ഓണാഘോഷം ‘ആർപ്പോ ഇർറോ 2026’ ഓൾഡ് മദ്രാസ് റോഡിലുള്ള ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി ഹാളിൽ വിവിധ കലാപരിപാടികളോടെ നടന്നു.
സംരഭകയും, ലോകപ്രശസ്തമായ ചേക്കുട്ടിപ്പാവയുടെയും, അമ്മൂമ്മത്തിരിയുടെയും ഡിസൈനറായ ലക്ഷ്മി എൻ. മേനോൻ, ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ ബെംഗളൂരു ചെയർപേഴ്‌സൺ കെ.എൻ. ലത എന്നിവർ മുഖ്യാതിഥികളായിരുന്നു. ജീവനജ്യോതിയിലെ കുട്ടികളെ പങ്കെടുപ്പിച്ച ഓണാഘോഷത്തിൽ കൈകൊട്ടിക്കളി, നൃത്തപരിപാടികൾ, സിനിമ പിന്നണി ഗായകൻ ജയചന്ദ്രനും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവയുണ്ടായിരുന്നു.
സാംസ്കാരിക പരിപാടിയിൽ വേൾഡ് മലയാളി ഫെഡറേഷൻ നേതാക്കളായ റെജിൻ ചേലപ്പുറം, ഫ്രാൻസ് മുണ്ടാടൻ, ഡിന്റോ ജേക്കബ്, സജൻ, സൗമ്യ ജഗന്നാഥൻ, പത്മരാജ്, വല്ലി ജോസ്, സിന്ധു ഗാഥ, സജിനി, ജോസുകുട്ടി, ഹരിഹരൻ, കെപി ഉണ്ണി, അരുൺ എസ്, കൃഷ്ണപ്രതീഷ്, ശോഭാ ബാബു, പ്രദീപ്, ബെംഗളൂരു കൗൺസിൽ പ്രസിഡന്റ് രമാ പ്രസന്ന പിഷാരടി, സെക്രട്ടറി ഡോ. കെ.കെ. സുധ തുടങ്ങിയവർ പങ്കെടുത്തു.
SUMMARY: ‘Arppo Irro 2026’; World Malayali Federation Onam Celebrations
















