എംഡിഎംഎ ഉപയോഗം: തൊടുപുഴ നഗരസഭാ മുൻ ചെയർമാനടക്കം രണ്ടുപേർ പിടിയിൽ

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി തൊടുപുഴ മേഖല ജനറൽ സെക്രട്ടറിയുമായ കുന്നംപാറയ്ക്കൽ വീട്ടിൽ സനീഷ് ജോർജ് (40) പോലീസ് പിടിയിൽ. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഏഴല്ലൂർ-ചെറുതോട്ടിൻകര റോഡിൽ ഏഴല്ലൂർ അമ്പലത്തിന് സമീപം സുഹൃത്തും അയൽവാസിയുമായ വേലംപറമ്പിൽ നിസാർ മുഹമ്മദിനൊപ്പമാണ് ഇയാൾ പിടിയിലായത്.

ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽനിന്ന്‌ എംഡിഎംഎ പറ്റിപ്പിടിച്ചിരുന്ന കവറും വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമറും ഉൾപ്പെടെയാണ് പിടിച്ചത്. കാളിയാർ പൊലീസിന്റെ പിടിയിലാകുമ്പോൾ ഇരുവരും ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. നാളുകളായി നിരീക്ഷണത്തിലായിരുന്നു.

നാളുകളായി നിരീക്ഷണത്തിലായിരുന്ന സനീഷിനെതൊടുപുഴ ഡിവൈഎസ്പിയുടെ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ്‌ പിടികൂടിയത്.  നേരത്തെയും കഞ്ചാവ് ഉൾപ്പെടെ കൈവശംവെച്ചതിന് കേസെടുത്തിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്ന സനീഷ് ജോർജ് 2020-25 ഭരണസമിതിയിലാണ് തൊടുപുഴ നഗരസഭാധ്യക്ഷനായത്. സനീഷിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.
SUMMARY: MDMA Use: Two People, Including Former Thodupuzha Municipal Chairman, Arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ നഴ്സായ 26കാരിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ആസിഡൊഴിച്ചു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ജെ.പി. നഗറിൽ 26കാരിയായ നഴ്സിനെ ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച്...

 ‘ആർപ്പോ ഇർറോ 2026’; വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിലിന്റെ ഓണാഘോഷം 'ആർപ്പോ ഇർറോ...

മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ....

ഐപിസി ബെംഗളൂരു സെൻ്റർ വൺ വാർഷിക കൺവൻഷൻ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെൻ്റർ വൺ വാർഷിക...

ഗണേശ വിഗ്രഹ നിമജ്ജനം; ഹലസൂരു മേഖലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകളുടെ പശ്ചാത്തലത്തിൽ ഹലസൂരു ഉൾപ്പെടെയുള്ള കിഴക്കൻ...

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ  വഴി തിരിച്ചുവിടും

ബെംഗളൂരു: തുമക്കൂരുവിൽ യാഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ...

ഓപറേഷന്‍ തൂഫാന്‍ ഗ്രാമങ്ങളിലേക്ക്, രണ്ടാം ഘട്ടം ഈ മാസം 28ന്

തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’...

അഫ്ഗാനെതിരെ തകർപ്പൻ ജയവുമായി ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തേയും ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം.അരുണ്‍ ജെയ്റ്റ്‌ലി...

Related Articles

Popular Categories