മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്‌എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകൻ ബല്‍രാജിനെ സസ്പെൻഡ് ചെയ്തു. വടകര സ്വദേശിയായ അധ്യാപകനെതിരെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. നേരത്തെ ഈ കേസില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഞ്ചാം ക്ലാസ് വിദ്യാർഥിനിക്കാണ് അധ്യാപകന്റെ ക്രൂര മർദ്ദനത്തില്‍ പരുക്കേറ്റത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കണക്ക് അധ്യാപകനായ ബല്‍രാജ് വടികൊണ്ട് കുട്ടിയെ മർദ്ദിച്ചത്. വെള്ളിയാഴ്ച നടന്ന ഈ സംഭവത്തില്‍ കുട്ടിയുടെ കൈയുടെ എല്ല് പൊട്ടുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.
പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ തയ്യാറായില്ലെന്നും, പകരം കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. തുടർന്ന് രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വിഷയത്തില്‍ കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
SUMMARY: A teacher has been suspended for breaking the arm of a fifth-grade girl because she had not done her homework
















